Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
" എൻറെ പൊന്നു ഹസീന ഞാൻ പറഞ്ഞിട്ട് നന്നാവണമെങ്കിൽ ഇവർക്കെന്നെ നന്നാവായിരുന്നു, 10, 33 വർഷമായി ഒരുമിച്ച്, നിങ്ങളൊക്കെ അല്ലേ പുതിയത് വന്നത് , നിങ്ങൾ ഒന്നു പറഞ്ഞു നോക്കൂ,' ഇന്നലെ ശ്രീദേവി ചേച്ചി ജിത്തിനെ പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞു കുറെ എന്നെ ഉപദേശിച്ചു, എനിക്ക്
വയ്യ ഞാൻ ഒരുപാട് പറഞ്ഞതാ," മനു ഒരു ഇഷ്ടക്കേട് മുഖത്ത് വരുത്തിക്കൊണ്ട് അവരോട് പറഞ്ഞു.
ഒരു അരികിൽ ഇട്ട മേശയുടെ അടുത്ത് നിന്നാണ് സംസാരിക്കുന്നത്, അതിലെ അവൻറെ പുറകിലൂടെ കടന്നുപോയ നൂറയെ മനു കണ്ടില്ല, ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ട് അത് മനു എടുത്തു നോക്കി, നൂറയുടെ മെസ്സേജ് ആണ്,കോഴിയുടെ ഒരു ഇമോജി ഇട്ടിരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മനുചുറ്റിലും ഒന്ന് നോക്കി, അപ്പുറത്തുള്ള
റൂമിൽ ഡോറിന്റെ സൈഡിൽ നിന്നും രണ്ട് കണ്ണുകൾ അവനെ നോക്കുന്നുണ്ട്, ആ കണ്ണിലെ പിടച്ചിൽ ഇന്ന് രാവിലെയും കണ്ടതാണ്,
" നൂറ "!!! അവൻറെ മനസ്സ് മന്ത്രിച്ചു, ഇവൾക്ക് പൊസസീവ്നെസ്സ് എല്ലാം ഉണ്ടോ റബ്ബേ, മനു തിരിച്ച് മെസ്സേജ് അയച്ചു "പെങ്ങന്മാർ ഓൺലി", അതു കണ്ടപ്പോൾ അവളുടെ കണ്ണിലും ഒരു പ്രകാശവും അതോടൊപ്പം ഒരു ഹഗ് ചെയ്യുന്ന ഇമോജിയും തിരികെ വന്നു, അവരെ സംസാരിക്കുന്നത് ഞാൻ
ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട റോസി മനുവിന്റെ കയ്യിൽ തോണ്ടി,
" മനു ചേട്ടായി ..... ചേട്ടായി ഒരു കാര്യം ചെയ്യണം, ഇന്നലെ കള്ളുകുടിച്ചത് ചേട്ടായി കൊണ്ടു കൊടുത്തത് ആണെന്നാണ് പറഞ്ഞത്, ഇടക്ക് എപ്പോഴെങ്കിലും കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല, പണ്ടൊക്കെ എപ്പോഴെങ്കിലും മാത്രമേ കുടിക്കാറുണ്ടായിരുന്നു, ഇപ്പോൾ മാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം എനിക്ക്
💬 Comments
View all comments