0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 119.7K

സ്മെല്ല് കിട്ടാറുണ്ട്, പക്ഷേ ഓവർ

ഇല്ല കേട്ടോ, എന്നാലും ചേട്ടായി എനിക്കൊരു പേടിയാണ് , ചേട്ടായി ഒന്ന് പറയണേ, !!! "

മനു അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു ,

" സാരമില്ലടി ഞാൻ പറഞ്ഞോളാം 'പിന്നെ ഇവർക്കെല്ലാം ഉള്ള ചോക്ലേറ്റ് വീട്ടിലുണ്ട് ഞാൻ അവന്മാരെ കൊടുത്തു വിടാം കേട്ടോ,'" റോസിയുടെ കയ്യിലുള്ള കുഞ്ഞിൻറെ കവിളിൽ പിടിച്ച് ഒന്ന് ഞെക്കി വിട്ടതിനു ശേഷം മനുപറഞ്ഞു

" കുറച്ചു കാര്യങ്ങളും കൂടെ ഉണ്ട് ,എല്ലാം ഒന്ന് പോയി നോക്കട്ടെ, എന്നിട്ട് കുളിച്ച് റെഡിയാക്കണം, സമയമില്ലാതെതിനാൽ ആണ് ട്ടോ, നമുക്ക് കാണാം "എന്നും പറഞ്ഞ് പോകാൻ ഒരുങ്ങി,

" ആ മനുക്ക പൊയ്ക്കോ നമുക്ക് കാണാലോ," ഹസീന അവനെ നോക്കി ചിരിച്ചു, അവൻ ഹസീനയെയും റോസിയെയും കുട്ടികളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു നടന്നു പോയി, പോകുന്നതിന്റെ ഇടക്ക് മനു നൂറ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒന്ന് നോക്കി, അവൾ അവിടെ ഇല്ലായിരുന്നു.

മനു പുറത്തേക്കിറങ്ങിയതും അമ്മോൻ അങ്ങോട്ട് കയറി വന്നു,

" എടാ അച്ചു എവിടെടാ, പന്തലിൽ കൈ കഴുകുന്ന ഇടത്ത് ചളി കൂടിയിട്ട് നാശമായെന്ന് , അവനോട് അത് അവിടുന്ന് മാറ്റണോ അല്ലെങ്കിൽ ബേബി മെറ്റൽ കൊണ്ടിടണമോ എന്ന് ഒന്ന് ചോദിക്കാമോ ?

മെറ്റൽ ഇടാൻ രാമേട്ടന്റെ സ്ഥലമാണ്, ചിലപ്പോൾ അങ്ങേര് കലിപ്പിലാവും, നീ അതൊന്നു വിളിച്ച് അവനെക്കൊണ്ട് മാറ്റിക്കാമോ, അവനെ കണ്ടാൽ എന്നെ ഒന്ന് കാണാൻ പറ, !! അബ്ദു അവനോട് പറഞ്ഞു നിർത്തി.

" ഓക്കേ ഞാൻ നോക്കട്ടെ," മനു ഫോൺ കയ്യിൽ എടുത്തു..

💬 Comments

View all comments