Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
********"" "" "" "" ""*********"" "" "" "" "**********" ""
ഇതേസമയം അച്ചുവിൻറെ വീട്ടിൽ അക്കുവും സോനുവും അഭിയും കൂടെ ഓരോന്ന് അടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, അച്ചു കുളിക്കുകയാണ്, ഇന്നലെ ബാക്കി വന്നത് അച്ചു എടുത്തു വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്, മേശപ്പുറത്ത് വെച്ച അച്ചുവിൻറെ ഫോൺ വൈബ്രേറ്റ് ആകുന്നത് കണ്ടു അക്കു ഫോൺ എടുത്തു, മനു ആണ് എന്നും പറഞ്ഞ് അറ്റൻഡ് ചെയ്തു,
"എന്താടാ മുത്തേ !!! നീ ഉള്ളിലോട്ട് കയറിപ്പോയത് പിന്നെ കണ്ടില്ലല്ലോ,
" അത് അങ്ങേര് ആ ഗോൾഡ് എടുത്തു കൊടുക്കാൻ പറഞ്ഞു അവിടെ പണി തന്നു" മനു പറഞ്ഞു നിർത്തി,
" നിങ്ങൾ എവിടെയാണ് , ഞാൻ വീടിന് മുറ്റത്ത് ഉണ്ടല്ലോ ?! അവർ അച്ചുവിന്റെ വീട്ടിൽ ആണെന്ന് അറിഞ്ഞിട്ടും മനു ചോദിച്ചു, അക്കു കണ്ണുകൾ കൊണ്ട് അവന്മാരോട് എന്തു പറയണമെന്ന് ചോദിച്ചു, ആലോചിച്ചു തുടങ്ങുമ്പോഴേക്കും മനു വീണ്ടും ശബ്ദിച്ചു,
"ഡാ ... ഒരു മര്യാദ വേണം ട്ടോ !! നിങ്ങൾക്ക് കുപ്പി വേണമെന്ന് പറഞ്ഞു ഞാൻ മേടിച്ചു തന്നു, ഇന്നലെ ഒരു പരിപാടിക്കും കൂടാതെ എല്ലാം കുടിച്ചു കൂത്താടി, അതു പോട്ടെ എന്ന് വെക്കാം, പക്ഷേ!!
ഇന്ന് ഇത് ചെയ്യുന്നത് മോശമാണ്," അക്കുവിന് മറുപടിയില്ലായിരുന്നു, അവന് അറിയാം ചെയ്യുന്ന കാര്യം ശരിയല്ല എന്ന്, അക്കുവിന്റെ മുഖം കണ്ടാ സോനു കുപ്പി അവിടെ വച്ചു,
"ഡാ.... നിങ്ങളെ പറഞ്ഞു തിരുത്താൻ ഞാൻ ആളൊന്നുമല്ല, പക്ഷേ ഇപ്പോൾ വേണ്ടെടാ!! വൈകുന്നേരം നോക്കാം, വേണൽ ഇനിയും മേടിച്ചു തരാം, മനു സെന്റിമെന്റ് ആയി പറഞ്ഞു," അനങ്ങാതെ
💬 Comments
View all comments