Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
" സോനു അവരെ കണ്ടപ്പോൾ പറഞ്ഞു,
" എന്നാ കലക്കി നല്ലോണം ഒരെണ്ണം കൂടെ എടുക്കട്ടെ, "
" വേണ്ടടാ!! രണ്ടെണ്ണം കൂടെ ഒഴിച്ചു കൊടുക്ക്," തുറന്നിട്ട വാതിലിലൂടെ ആ ശബ്ദം പുറത്ത് നിന്നാണ് കേട്ടത്, അവര് പുറത്തേക്ക് നോക്കുമ്പോൾ പുറത്തുനിന്ന് മനുവിന്റെ ശബ്ദമാണ് കേട്ടത്,
"പണി പാളി" , അഭി പതുക്കെ പറഞ്ഞു,
"നിങ്ങളൊക്കെ എന്തെങ്കിലും ആയിക്കൊട്ടോ" , അച്ചുവിനെ ഒന്ന് അങ്ങോട്ട് പറഞ്ഞു വിടണേ", പ്ലീസ്, !!!! എല്ലാവരും മിണ്ടാതെ നിന്നു,
" ഞാൻ പോയി," അവൻ വീട്ടിലോട്ട് കയറാതെ തിരിഞ്ഞുനടന്നു, അഭി ഓടി ചെന്ന് അവൻറെ വയറ്റിൽ ചുറ്റിപ്പിടിച്ചു,
"ഡാ പന്നി, നീ എന്തിനാ ഇങ്ങനെ തെറ്റുന്നെ ഇങ്ങനെ , ഞങ്ങൾ അടിച്ചില്ല സത്യം" , അതുകേട്ട് മനു അവനെ ഒന്നു തുറിച്ചു നോക്കി , അഭി ഒന്നു പരുങ്ങി എന്നിട്ട് പറഞ്ഞു
"അല്ല ,അടിച്ചു, !!!! നീ വിളിക്കുന്നതിന് മുമ്പ് ഒഴിച്ചുവച്ച ഒരെണ്ണം മാത്രം, എൻ്റെ മക്കളാണ് സത്യം, !!!" " അഭി അവനോട് കുറ്റസമ്മദം നടത്തി,
"എടാ കുടിച്ചോ കുഴപ്പമില്ല, ഇതൊന്നു കഴിയട്ടെടാ, ഇത് കഴിഞ്ഞാൽ നാളെ കഴിഞ്ഞ് ഒരു ബാചിലർ ട്രിപ്പ് എൻറെ വക. ഫുൾ ചെലവ് ഞാൻ, അത് സെറ്റ് ആക്കണമെങ്കിൽ ആ കുപ്പിയെടുത്ത് എൻറെ കയ്യിൽ തരണം"" , മനു ശാഠ്യം പറഞ്ഞു, വാതിലിൽ നിൽക്കുന്ന അച്ചുവും അക്കവും സോനുവും ഒരുമിച്ച് പറഞ്ഞു
"നീ കൊണ്ടുപോയാലും ഇല്ലെങ്കിലും കുടിക്കില്ല ,എന്ന് പറഞ്ഞാല് കുടിക്കില്ല," മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഇത് കണ്ട് അവന്മാർ തലയിൽ
💬 Comments
View all comments