0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 134.3K

മനു

പതിയെ നിന്നു, അവളുടെ കണ്ണുകൾ അപ്പോഴും വിടർന്ന് തന്നെ നിൽക്കുന്നുണ്ട്, 'ഇവനെന്താ റബ്ബേ ഇവിടെ നിന്നത് "എന്നുള്ള ഒരാന്തൽ അവളിൽ മനു തിരിച്ചറിഞ്ഞു, അവളുടെ തൊട്ടു മുൻപിൽ ഉമ്മയും സഹോദരിയും എല്ലാം ഉണ്ട്, കൊച്ചു പെണ്ണാണ് ഒമ്പതാം ക്ലാസിൽ എത്തിയതേയുള്ളൂ, മനു ഒരിക്കൽ കൂടി ചിരിച്ചുകൊണ്ട്

അവളെ നോക്കി തന്റെ ജോലിയിൽ മുഴുകി, ഒന്ന് സംസാരിക്കുകയോ പരസ്പരം ഒന്ന് പരിചയപ്പെടാനോ ആ സന്ദർഭമോ സാഹചര്യമോ അനുകൂലമല്ലായിരുന്നു, എങ്കിലും മാവൂർ റോഡ് എത്തിയപ്പോൾ അവൾ അവിടെ ഒരു സീറ്റിൽ ഇരുന്നു, ബസ്സിലെ ആളുകളെല്ലാം ഏകദേശം ഇറങ്ങിക്കഴിഞ്ഞിരുന്നു, ഉമ്മയെ നോക്കുമ്പോൾ മുൻപിലാണ് ഉള്ളത്, പറ്റിയ സന്ദർഭം

എന്ന് കരുതി അവളുടെ പേര് ചോദിക്കാൻ മുന്നോട്ട് നടന്നപ്പോൾ പെട്ടെന്ന് ആ ഉമ്മയുടെ ശബ്ദം മനുവിന്റെ കാതിൽ എത്തി,

" മോനെ ... കെഎസ്ആർടിസിക്ക് വേറെ സ്റ്റോപ്പ് ഉണ്ടോ, ?!" "

" ഇല്ലത്താ ... നിങ്ങൾക്ക് മാവൂർ ഇറങ്ങിയാൽ പോരായിരുന്നോ,?! രഞ്ജിത്ത് അവരോട് ചോദിച്ചു

"മോനൊന്നിവിടെ നിർത്തിത്തരാവോ,!!?" അവർ കരുണയോടെ സിദ്ദിഖിനെ നോക്കി, അല്ലെങ്കിലും പെണ്ണുങ്ങൾ ചോദിച്ചാൽ പെട്ടെന്ന് അറിയുന്ന മനസ്സുള്ള സിദ്ദിഖ് അവിടെ നിർത്തി കൊടുത്തു, പുറകിലേക്ക് നോക്കി വെള്ളാരം കണ്ണുള്ള സുന്ദരി പെണ്ണിനെയും ആ ഉമ്മ കൈകാട്ടി വിളിച്ചു, അത്തറിന്റെ മണമുള്ള ആ പെൺകുട്ടി അവൻറെ അരികിലൂടെ കണ്ണുകളിൽ

പുഞ്ചിരി കോരിയിട്ട് അവനെയും കടന്നു മുൻപോട്ടു പോയി, ബസ്സ് നിർത്തിയതും എല്ലാവരും ഇറങ്ങി, അവസാനം ഇറങ്ങിയ അവളുടെ "ഒരു നോട്ടം" എൻ്റെ റബ്ബേ ചുറ്റിലുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ", മനു മനസ്സിൽ പറഞ്ഞു, ബസ്സ് മുൻപോട്ട് ചലിക്കുന്നതോടൊപ്പം

💬 Comments

View all comments