0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 134.6K

പല പ്രാവശ്യം അവൾ തിരിഞ്ഞു നോക്കി, ഇത്

കണ്ടു ശ്രീനാഥ് പറഞ്ഞു, കള്ളാ, നീ ആള് പുലിയാണ് കേട്ടോ, ഇത് കേട്ട് വന്ന രഞ്ജിത്ത് പറഞ്ഞു

" ഞാനും കണ്ടിരുന്നു ഇവൻറെ വായിനോട്ടം" അപ്പോൾ ശ്രീനാഥ് അതിനെ തിരുത്തി കൊണ്ടു പറഞ്ഞു,

" അതൊന്നുമല്ല മോനേ , ആ പെണ്ണും ഇവനെ നോക്കിയിട്ടുണ്ട്, ഞാൻ രണ്ടുപേരെയും സ്കാൻ ചെയ്താണ് ഇവിടെ നിന്നത്, പെണ്ണിൻറെ ഡീറ്റെയിൽസ് ഒക്കെ എനിക്കറിയാം ചായ മേടിച്ചു തന്നാൽ പറഞ്ഞുതരാം", ശ്രീനാഥ് മനുവിനെ നോക്കി പറഞ്ഞു, മനു പുഞ്ചിരിയോടെ ബാഗും പേഡും ശ്രീനാഥിന്റെ കൈകളിലേക്ക് കൊടുത്തുകൊണ്ട് ഇറങ്ങി നടന്നു, അതോടൊപ്പം

" വാടാ ചായകുടിച്ച് വരാം " എന്നും പറഞ്ഞ് മുന്നോട്ടു നടന്നു, ഒരു പുഞ്ചിരി അവന്റെ മുഖത്ത് തട്ടി കളിക്കുന്നുണ്ടായിരുന്നു, ആരോ തന്നെ തട്ടിവിളിക്കുന്നതുപോലെ മനുവിന് തോന്നി,

"ഉറക്കത്ത് ആരാണ് ചിരിക്കുന്നത്," എന്നുള്ള ശബ്ദവും ഒരു ചിരിയുടെ ശബ്ദവും അവൻറെ കാതുകളിൽ പതിഞ്ഞു, എവിടെനിന്നോ വിദൂരത്ത് നിന്നും വരുന്ന ശബ്ദം പോലെയാണ് മനുവിന് തോന്നിയത്, പെട്ടെന്ന് തോളിൽ ഒരു കടി കിട്ടിയ പോലെ വേദനിച്ചു, കണ്ണുക്കൾ തുറന്നു മനു തിരിഞ്ഞു നോക്കി, കൂടെ തൻ്റെ

മുൻപിൽ നിന്നും മണി കിലുങ്ങുന്നത് പോലെ ഒരു പൊട്ടിച്ചിരിയും..

പെട്ടെന്ന് സ്വബോധത്തിലോട്ട് തിരികെ വന്ന മനു കണ്ണുകൾ ആയാസപ്പെട്ട് തുറന്നു, മുന്നിൽ പൊട്ടിച്ചിരിച്ച് നിൽക്കുന്ന ഷാനിത്തായാണ് അവൻ കണ്ടത്, നിറഞ്ഞ പുഞ്ചിരിയോടെ ഷാനി അവനോട് ചോദിച്ചു, "എന്ത് സ്വപ്നമാണ് കണ്ടത് , നല്ല പുഞ്ചിരി ആയിരുന്നല്ലോ മുഖത്ത്" , ഒരളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് മനു എഴുന്നേറ്റിരുന്നു,

ആകെ

💬 Comments

View all comments