0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 134.8K

കിളി പോയ ഒരു മുഖമായിരുന്നു അവൻറെ, മനുവിന് പെട്ടെന്ന് എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല, കയ്യിൽ തനിക്കിടാനുള്ള ഡ്രസ്സ് മായി നിൽക്കുന്ന ഷാനിത്ത വീണ്ടും അവനോട് ചോദിച്ചു,

"മനു ഡാ നീ ഒക്കെയല്ലേ" , കാരണം അപ്പോഴേക്കും മനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, അവൻറെ അരികിൽ നിന്നും മറുപടി കിട്ടാതിരുന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു,

"എന്താടാ നീ എന്താ മിണ്ടാത്തെ?!!!" ഷാനിത അവനെ തോളിൽ പിടിച്ചു കുലുക്കി, അവളുടെ വയറിലേക്ക് മുഖം അടുപ്പിച്ച് മനു അവളെ കെട്ടിപ്പിടിച്ചു, ഉള്ളിൽ നിറഞ്ഞ സങ്കടം കണ്ണീരായി പുറത്തേക്ക് ഒഴുകി, അവൻ കരയുന്നതിന്റെ കാരണം അത് നല്ലോണം അറിയാവുന്ന ഷാനി അവൻറെ തലയിൽ തലോടി,

"എന്തിനാണ് മോനെ നീ ആവശ്യമില്ലാത്തത് ചിന്തിക്കാൻ നിൽക്കുന്നത്, വെറുതെ ഓരോന്ന് ഓർത്തിട്ടല്ലേ ഇങ്ങനെ സങ്കടം വരുന്നത്,"?!" അവൾ അവൻറെ മുഖം പിടിച്ചുയർത്തി, അവളുടെ ചുരിദാറിന്റെ ആ ഭാഗം അവന്റെ കണ്ണീരിൽ കുതിർന്നിരുന്നു, മനുവിന്റെ കണ്ണുകൾ ചുവന്നു കണ്ണീർ നിറഞ്ഞ അവസ്ഥയിലായിരുന്നു, അപ്പോഴേക്കും സുഹാന അതായത് മനുവിന്റെ ഇത്താത്ത അങ്ങോട്ട് കയറി വന്നു,

" എന്തുപറ്റി മോനെ?!!" ", കണ്ണുകൾ നിറച്ച മനുവിനെ കണ്ടു ആവലാതിയോടെ അവൾ ചോദിച്ചു, അവൻ പ്രയാസപ്പെട്ട് കണ്ണുകൾ വേഗം തുടച്ചു കളഞ്ഞു,

"ഒന്നുമില്ല "!!!! പെട്ടെന്ന് എന്തോ ഓർത്ത പോലെ മനു പറഞ്ഞു. ഷാനി ഇടക്ക് കയറി പറഞ്ഞു,

"ഇവൻ എന്തൊക്കെയോ സ്വപ്നം കണ്ടെന്ന് തോന്നുന്നു ഇത്താ, ഞാൻ വന്നപ്പോൾ കിടന്നുകൊണ്ട് ചിരിക്കുകയായിരുന്നു, വിളിച്ച് എണീപ്പിച്ചപ്പോൾ ഇരുന്നു കരയുന്നു," ഷാനി അപ്പോഴും അവൻറെ തലയിൽ തലോടുന്നുണ്ടായിരുന്നു, അവളെ ചുറ്റിയിരുന്ന കൈകൾ ഷഹാന

💬 Comments

View all comments