0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 138.9K

ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

" അതൊക്കെ എടുക്കും ഡാ, ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ. എപ്പോഴാ എത്തുന്നത് എന്ന്," അതും പറഞ്ഞ് ഷാഹിദ് പുറത്തേക്ക് പോയി.

കുറെ നേരമായി ഫോൺ അനങ്ങിയിട്ടില്ല എന്താണ് സംഭവിച്ചത് എന്ന് നോക്കാൻ കീശയിൽ തപ്പി നോക്കി.

"വാവ് !!" മനോഹരം" അത് ചത്ത് കിടക്കുകയാണ്, ഇനിയിപ്പോ ചാർജ് ഇടാൻ വീട്ടിൽ പോകേണ്ടിവരും,

" എടാ ഞാൻ ഒന്ന് വീട്ടിൽ പോയി വരാം" അവരോട് പറഞ്ഞു, അപ്പോഴേക്ക് പെണ്ണിൻറെ കൂടെ പോയ വാഹനങ്ങൾ വരിവരിയായി വന്നു തുടങ്ങി,

" എടാ അവരെല്ലാം എത്തി, ഞങ്ങളും പതുക്കെ ഇറങ്ങുകയാണ് കേട്ടോ" അസ്കുവാണ് അത് പറഞ്ഞത്,

"അതേടാ രാവിലെ ഇറങ്ങിയതല്ലേ ഒന്ന് പോയേച്ചും വരാം" , അച്ചു പറഞ്ഞു, നേരത്തെ സാധനങ്ങൾ റെഡിയാക്കി വെക്കാൻ പോയ അച്ചു മനു ഇക്കയോട് സംസാരിക്കുന്ന ടൈം തിരിച്ചുവന്നിരുന്നു.

"അല്ലേൽ ഇനി നാളെ കണ്ടാ മതിയോ?" സോനുവിന്റെ വകയാണ് ചോദ്യം, അവൻ കൂട്ടിച്ചേർത്തു,

" എനിക്ക് ഒരു ബൈക്ക് നാളെ ഡെലിവറി ഉണ്ട്, രണ്ടുദിവസമായി ഇതിൻറെ പിന്നാലെ ആയതുകൊണ്ട് ഒന്നും ചെയ്തില്ല ഇന്ന് രാത്രി അത് തീർത്തു കൊടുക്കണം, പിന്നെ എൻറെ കെട്ടിയോൾക്ക് ഇന്നും കള്ള്കുടി പരിപാടിയുണ്ടെന്ന് ഒരു ഡൗട്ട് ഉണ്ട് അതങ്ങ് മാറ്റി കൊടുക്കാം" , എല്ലാവരും ഒന്ന് ചിരിച്ചു.

"ആ എന്നാൽ നാളെ കാണാം, അല്ലേ!!" മനുവും പറഞ്ഞു.

" ചിലപ്പോൾ ഇവിടെ തക്കാരം ഉണ്ടാവും നല്ലൊരു ഫുഡ് അടി സെറ്റ് ആക്കാം," മനു കൂട്ടി ചേർത്ത് പറഞ്ഞു.

"അത് നല്ലൊരു ഐഡിയ ആണ്

💬 Comments

View all comments