0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 139.1K

,പിന്നെ ആരൊക്കെയോ എന്തൊക്കെയോ വാഗ്ദാനങ്ങൾ തന്നിട്ടുണ്ട്, അത് മറന്നു പോകാതിരുന്നാൽ നല്ലത്" , സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന അഭി അത് താഴെയിട്ട് കാലുകൾ കൊണ്ട് ചവിട്ടി തീ കെടുത്തുമ്പോഴാണ് ഇത് പറഞ്ഞത്.

എല്ലാവരും ആകാംക്ഷയോടെ മനുവിന്റെ മുഖത്തേക്ക് നോക്കി, അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,

" എൻറെ പൊന്നു മക്കളെ നിങ്ങളെയല്ലാണ്ട് ഞാൻ ആരെ കൊണ്ടു പോവാനാണ് ,ഉറപ്പായും നമുക്ക് പോകാം നാളെ രാത്രി വാ പ്ലാൻ ചെയ്യാം, !" മനു ഉറപ്പിച്ചു പറഞ്ഞു.

"അല്ലേലും എൻറെ ചെക്കൻ ചുമ്മാ ഒന്നും പറയത്തില്ല, " അച്ചു മനുവിനെ കെട്ടിപ്പുണർന്ന് പറഞ്ഞു,

" ഉവ്വ ഉവ്വ് എന്നാ വിട്ടോടാ", മനു ചിരിച്ചുകൊണ്ട് പറഞ്ഞു,

എല്ലാവരും നല്ല സന്തോഷത്തിലാണ്, മനുവും ഇന്ന് രാത്രി വരാനിരിക്കുന്ന സുവർണ്ണ നിമിഷത്തെക്കുറിച്ച് ആലോചിച്ച്, നേരത്തെ മനസ്സിനെ നോവിച്ച ആ ഓർമ്മകളെ എങ്ങോ പറത്തി വിട്ട് പുഞ്ചിരിച്ചുകൊണ്ട് അവരുടെ കൂടെ കൂടി.

അപ്പോഴേക്കും ബസ്സിൽ നിന്നും കുട്ടികളും അവരുടെയെല്ലാം തള്ളമാരും ഇറങ്ങിയിരുന്നു, നല്ല ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ട്, കാരണം 40 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട് പോകാൻ.

ബസിന്റെ സൈഡിൽ കൂടെ മനുവിന്റെ ബ്ലാക്ക് ക്രെറ്റ തെന്നി തെന്നി മുന്നോട്ട് വന്നു, പാർക്കിംഗ് ഏരിയയിലേക്ക് മനോഹരമായി പാർക്ക് ചെയ്ത ശേഷം കാറിൽ നിന്നും ഓരോരുത്തരായി ഇറങ്ങി, മനുവിന്റെ കണ്ണിനെ കുളിരാണിയിപ്പിച്ചുകൊണ്ട് ആദ്യം ഇറങ്ങിയത് ശ്രീദേവിയാണ്, എന്തൊരു സൗന്ദര്യമാണ് പടച്ചോനെ മനു കണ്ണുമിഴിച്ച് അവളെ നോക്കി

നിന്നുപോയി, പക്ഷേ അവനെ അവൾ കണ്ടില്ല,പുറകെ ഇത്താത്ത, അതിനു പുറകെ അനിയത്തി, പിന്നെ ഫ്രണ്ട് ഡോർ തുറന്നു റംല അമ്മായിയും ഇറങ്ങി,

💬 Comments

View all comments