Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
മനു മനസ്സിൽ പറഞ്ഞു , എല്ലാവരും ഇതിലാണോ പോയത്, അവസാനം ആണ് ഷാനി ഇറങ്ങിയത്, ഇറങ്ങി കഴിഞ്ഞു ഷാനി ആദ്യം നോക്കിയത് മനുവിനെ
ആണ്, അവൻറെ മുഖത്തെ പുഞ്ചിരി കണ്ടു ആ മുഖം പൂനിലാവ് പോലെ വിരിഞ്ഞു, ഉള്ളിൽ പോയി വരാം എന്ന് കൈകൾ കൊണ്ട് കാണിച്ച് അവർ ഉള്ളിലോട്ട് കയറി.
അപ്പോഴേക്ക് ജിത്തു അങ്ങോട്ട് എത്തിയിരുന്നു,ഞങ്ങളെ കണ്ട പെൺപട എല്ലാവരും കൂടെ ഇങ്ങോട്ട് നടന്നു വന്നു കലവറയുടെ അടുത്തേക്ക്,
ഹസീനയും, ഷംനയും ഉണ്ട് കൂടെ റോസി, രേണു, അനുശ്രീ, രാധു ,ഇങ്ങനെ എല്ലാവരും ഉണ്ട് കൂടെ കുഞ്ഞുങ്ങളും,
അവിടെ എത്തിയതും കുഞ്ഞുങ്ങളെല്ലാം അവരുടെ ഫാദേഴ്സ് ൻ്റെ അടുത്തേക്ക് ഓടി, എല്ലാവരുടെ മുഖത്തും നല്ല ക്ഷീണമുണ്ട്, ആദ്യം പറഞ്ഞത് ഹസീനയാണ്,
"അക്കുകാ ഞങ്ങളെ ഒന്ന് കൊണ്ടു വിടാവോ ?! "
"അവൻ എവിടെ പോയി ?!" ഷംനയെ നോക്കി അസ്കു ചോദിച്ചു,
"അറിയില്ലേ ഇക്കാക്ക, ഞങ്ങളെ ഒന്ന് വീട്ടിൽ ആക്കി തരാവോ ആകെ വയ്യാണ്ടായി, !!" മുഖത്ത് നീലിക്കുന്ന ക്ഷീണം അവന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു.
"എന്നാ വായോ," അതും പറഞ്ഞ് അസ്കു കുട്ടികളെയും എടുത്ത് മുന്നോട്ട് നടന്നു, പിന്നെ തിരിഞ്ഞ് അവരോടായി പറഞ്ഞു "എടാ ഞാൻ വിളിക്കാം ട്ടോ, "!
"ആ വിട്ടോടാ," മനുവും അച്ചുവും ഒരുമിച്ച് പറഞ്ഞു.
"ആഹാ!! എന്തൊരു ഒത്തൊരുമ" , ഇതും പറഞ്ഞ് രേണു പൊട്ടിച്ചിരിച്ചു, അവൾക്ക് എന്തും പറയാം അവൾ ഞങ്ങളുടെ ക്ലാസ്മേറ്റ് കൂടാതെ ബെസ്റ്റ് ഫ്രണ്ടുമാണ്. എല്ലാവരും ചിരിച്ചു,
"ഡാ...മനു എല്ലാം ഭംഗിയായി കഴിഞ്ഞില്ലേ?!" രേണു വീണ്ടും ചോദിച്ചു.
💬 Comments
View all comments