Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
" ആടി.. എല്ലാം ഭംഗിയായി കഴിഞ്ഞു കിട്ടി," മനു മറുപടി നൽകി,
" എന്നാ.. മനു ചേട്ടായി ഞങ്ങളെല്ലാം വിട്ടാലോ, "റോസിയാണ് അത് ചോദിച്ചത്,
"ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവായിരുന്നു, കുഞ്ഞുങ്ങളെല്ലാം വയ്യാണ്ടായിട്ടുണ്ട്, എല്ലാവരും പോയിട്ട് വായോ, പിന്നെ നമുക്കെല്ലാം ഒന്ന് കൂടണം കേട്ടോ, " മനു എല്ലാവരോടുമായി പറഞ്ഞു.
" എന്ത് ചോദ്യമാണ് അത്,!! നീ വന്നത് അറിഞ്ഞപ്പോൾ മുതൽ ഞാൻ അഭിയോട് പറഞ്ഞതാ , എങ്ങോട്ടേലും എല്ലാവർക്കും കൂടെ ട്രിപ്പ് പോണമെന്ന്, ഒരു ഫാമിലി ട്രിപ്പ്!"
അഭിയും അച്ചുവും ജിത്തും കൂടെ മനുവിനെ നോക്കി, ശ്രീ പുഞ്ചിരിച്ചു നിൽക്കുന്നു, മനു മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
" ട്രിപ്പ് കൺഫോം ആണ്!!! എങ്ങോട്ടാണ് പോകേണ്ടത് ?! എന്നാണ് പോകേണ്ടത് ?! എന്നൊക്കെ നിങ്ങൾ തീരുമാനിച്ച് പറഞ്ഞാൽ മതി, അല്ലടാ!"
മനു അവരോട് ചോദിച്ചു , ശ്രീ പെട്ടെന്ന് കയറി പറഞ്ഞു
" എടാ മുൻകൂട്ടി എന്നോട് പറയണേ, എനിക്ക് ലീവ് കിട്ടത്തില്ല, "
" ഞാൻ മൂന്നു മാസം ഉണ്ട് ,ഇതിനിടക്ക് കുട്ടികൾക്ക് ലീവ് ഉള്ള എല്ലാവർക്കും പറ്റുന്ന ടൈം നോക്കിക്കോളൂ, രേണു നീ തന്നെ കോഡിനേറ്റർ" മനു പറഞ്ഞു നിർത്തി.
" അല്ലെങ്കിലും നിങ്ങൾക്കെല്ലാം രേണു ചേച്ചിയെ മതി, നിങ്ങൾ പണ്ടത്തെ എന്തോ വലിയ സംഭവങ്ങൾ അല്ലേ", കുശുമ്പ് കാട്ടിക്കൊണ്ട് അനുശ്രീ പറഞ്ഞു,
"അതെ ,അതെ ," അതിന് ഏറ്റുപിടിച്ചുകൊണ്ട് റോസിയും പറഞ്ഞു. രേണു ഊരക്ക് കയ്യും കൊടുത്ത് രണ്ടുപേരെയും നോക്കി,
" എടി കള്ള വടുവകളെ , നിങ്ങളെയൊക്കെ കാണുന്നതിനു മുൻപ് ഇവന്മാരെ
💬 Comments
View all comments