0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 139.4K

ഗുഡ് നൈറ്റ്. കാണാം" ഇതു പറഞ്ഞുകൊണ്ട് റോസി കൈവീശി കാണിച്ച് സോനുവിന്റെ കൂടെ നടന്നു. അതു കണ്ട് ശ്രീയും അഭിയും പറഞ്ഞു,

"എന്നാടാ ഞങ്ങള് വിട്ടേക്കുക ആണ്," അതും പറഞ്ഞ് ശ്രീയും അഭിയും രേണുവും രാധവും കുഞ്ഞുങ്ങളും കാറിൻറെ അടുത്തേക്ക് നടന്നു.

" ശരിയെന്നാ ,എല്ലാവരും വിട്ടോ ഞാനും പോട്ടെ ഫോൺ ചാർജ് ഇല്ല "മനു അവന്മാരോട് മറുപടിയായി പറഞ്ഞു.

അഭിയും ശ്രീയും കെട്ടിയോളുമാരും മക്കളും അഭിയുടെ കാറിൽ കയറിപ്പോയി, സോനുവും റോസിയും മോനും അവൻറെ ബൈക്കിലും കയറി പോയി. അപ്പോഴാണ് ജിത്തു മെസ്സേജ് അയച്ചത് കാരണം ശ്രീദേവി ചേച്ചി അങ്ങോട്ട് വന്നത്.

ജിത്തും കുഞ്ഞും അനുശ്രീയും കൂടെ ബൈക്കിൽ കയറി, പുറകിൽ ചേച്ചിക്ക് കയറാൻ സ്ഥലമില്ല, അതു കണ്ട് അനുശ്രീ പറഞ്ഞു "എന്ന ചേച്ചിക്ക് വയ്യല്ലോ ചേച്ചി ചേട്ടായിയുടെ കൂടെ ആദ്യം പോയിക്കോ ഞാൻ ഇവിടെ നിന്നോളാം എന്നിട്ട് തിരിച്ചുവന്നാൽ മതി", ഇതെല്ലാം കേട്ട് നിന്ന് മനു പറഞ്ഞു,

"ശ്രീക്കുട്ടി.. നീ അവിടെ തന്നെ ഇരുന്നോ, ചേച്ചിയെ ഞാൻ കൊണ്ടു വിടാം, "അത് പറഞ്ഞപ്പോൾ ശ്രീദേവി ആ വലിയ കണ്ണുകൾ വിടർത്തി അവനെ നോക്കി, ജിത്തിന് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.

പോക്കറ്റിൽ നിന്നും മനു ബുള്ളറ്റിൽ ചാവിയെടുത്തു, കുറച്ച് അപ്പുറം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് എടുത്ത് അവൻ ശ്രീദേവി ചേച്ചിയുടെ അടുത്ത് നിർത്തി, ചേച്ചി ജിത്തിനെ ഒന്ന് നോക്കി ശേഷം അവൻറെ പുറകെ കയറിയിരുന്നു, ചേച്ചിയുടെ കണ്ണുകൾ ചുവന്നിരുന്നു, നല്ല തലവേദനയുണ്ടെന്ന് മനസ്സിലായി മനുവിന്, ജിത്തു മുൻപിൽ

വിട്ടു, പുറകിലായി മനുവും ശ്രീദേവിയും, കല്യാണവീട് കഴിഞ്ഞ്

💬 Comments

View all comments