0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 139.5K

കുറച്ചു ഇരുണ്ട പ്രദേശം എത്തിയപ്പോൾ ശ്രീദേവി കൈകൾ അവൻറെ വയറിലൂടെ ചുറ്റിപിടിച്ചു, "തലകറങ്ങുന്നത് പോലെ തോന്നുന്നു," ശ്രീദേവി പതിയെ ചുണ്ടുകളെ പറഞ്ഞു.

"അയ്യോ!! എന്താക്കണം നിർത്തണോ?!" , മനു ആകുലതയോടെ ചോദിച്ചു,

"വേണ്ട നിർത്തൊന്നും വേണ്ട, നീ പെട്ടെന്ന് ഒന്ന് പോകാമോ, ?"

ചേച്ചിക്ക് തീരെ വയ്യ എന്ന് മനസ്സിലായി, മനു ഗിയർ ഒന്ന് ഡൗൺ ചെയ്തു മുൻപോട്ട് കുതിച്ചു, പതുക്കെ പോകുന്ന ജിതിന്റെ ഒപ്പം എത്തിയപ്പോൾ മനു അവനു കേൾക്കാൻ പാകത്തിൽ സൗണ്ടിൽ

"എടാ ഞാൻ പെട്ടെന്ന് കൊണ്ടുപോകട്ടെ ചേച്ചിക്ക് തലകറങ്ങുന്നത് പോലെ തോന്നുന്നു,"

"എന്നാ വിട്ടോടാ, ഞാനും വരുവാ!" ജിത്തും വിളിച്ചുപറഞ്ഞു. അപ്പോഴേക്കും ചേച്ചി അവന്റെ തോളിലോട്ട് തലചായ്ച്ച് കിടന്നിരുന്നു, മനു ശ്രദ്ധിച്ച് മുന്നോട്ട് പോയി, പുറകിൽ നിന്നും അവരുടെ ഇരുത്തം കണ്ട് ശ്രീക്കുട്ടി ജിത്തിനോട് പറഞ്ഞു, "കെട്ടിയോനും കെട്ടിയോളും പോകുന്ന പോലെ അല്ലേ, "

ഇത് കേട്ട് ചിരിച്ചുകൊണ്ട് ജിത്തു പറഞ്ഞു "ഇചേച്ചി കേൾക്കണ്ട, നിനക്ക് നല്ല പെട കിട്ടും, "

"ഉവ്വ്, ഞാൻ പണ്ടെങ്ങോ ആരോ പറയുന്നത് കേട്ടിട്ടുണ്ട്, കുഞ്ഞുനാളിൽ ചേച്ചിക്ക് മനു ചേട്ടനെ വലിയ ഇഷ്ടമായിരുന്നു എന്ന്, "

ഇതുകേട്ട് ചിരിച്ചുകൊണ്ട് ജിത്തു പറഞ്ഞു, "സംഗതി സത്യമാണ്, പക്ഷേ നീ പറയുന്നതുപോലെ ഇഷ്ടമല്ല, അവനെപ്പോലെ മൊഞ്ചനായ ഒരു കെട്ടിയോനെ വേണമെന്ന് ഡയറിലോ മറ്റോ എഴുതി വെച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, അത്രയേ ഉള്ളൂ, "

"അതുതന്നെയാ ഞാനും പറഞ്ഞത്, ചേച്ചിക്ക് കുറച്ച് പ്രായം കുറവായിരുന്നെങ്കിൽ മനു ചേട്ടായിനെ കൊണ്ട് കെട്ടിക്കാമായിരുന്നു അല്ലേ, " അനുശ്രീ അവളുടെ മനസ്സിനെ ആഗ്രഹം തുറന്നു പറഞ്ഞു.

"

💬 Comments

View all comments