Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
നീ ഒന്ന് പോയെ, പിന്നെ നിന്നെയും എൻറെ ചേച്ചിയെയും കണ്ടാൽ ഇപ്പോഴും പ്രായക്കുറവ് എൻറെ ചേച്ചിക്ക് തന്നെയാണ്, അവൾ എൻറെ ചേച്ചിയെ വയസ്സ്ത്തി ആക്കുക ആണ്, "ജിത്തിന് ചേച്ചികുട്ടിയെ പ്രായ കൂടുതൽ ഉണ്ടെന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. അവൻറെ പുന്നാര ചേച്ചിയാണ്.
"ഓ,,, ഓ ,,, ഞാനൊന്നും പറഞ്ഞിട്ടില്ല നിങ്ങൾ ഒരു ചേച്ചിയും മോനും, " അവൾ അതും പറഞ്ഞു മുഖം വെട്ടിച്ചു.
" നാത്തൂൻ പോര്, ഞങ്ങളെ കുടുംബത്തിന് കുറച്ച് സൗന്ദര്യം കൂടിപ്പോയി. അതാ പറ്റിയെ" ജിത്തു അതും പറഞ്ഞു പൊട്ടിച്ചിരിച്ചു, ശ്രീക്കുട്ടി അവൻറെ തോളിൽ കടിച്ചു,
" ഡി...... വേദന എടുത്തുട്ടോ"
" എടുക്കാൻ വേണ്ടിയാ കടിച്ചത്" അവളും തിരിച്ചു പറഞ്ഞു. അവരുടെ സംസാരം തീരുമ്പോഴേക്കും വീട് എത്തിയിരുന്നു, മനുവും എത്തിയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു, ചേച്ചി വണ്ടിയിൽ നിന്നും ഇറങ്ങി ഡോർ തുറക്കുന്നത് ഉണ്ടായിരുന്നുള്ളൂ, പക്ഷേ അവർ കാണാത്ത ഒരു കാര്യം അവിടെ നടന്നിട്ടുണ്ട്,
ബൈക്കിൽ ജിത്തുവിനേക്കാളും സ്പീഡിൽ വന്ന മനു അനുഭവിച്ചത് നേരത്തെ കാളും മുറുക്കിയുള്ള കെട്ടിപ്പിടുത്തമാണ്, അവൻറെ പിൻ കഴുത്തിൽ ആ പവിഴ ചുണ്ടുകൾ പതിയെ ഓടി നടന്നു, സ്പീഡിൽ വന്നതുകൊണ്ട് തന്നെ അപ്പോഴേക്കും വീടിൻറെ ഗേറ്റിൽ എത്തിയിരുന്നു, മുൻപിലോട്ട് നിർത്തിയ മനു തിരിഞ്ഞുനോക്കി, മുഖം നിറയെ തലവേദനയുടെ
അസ്വസ്ഥത മനസ്സിലാക്കുന്നുണ്ടെങ്കിലും, മറ്റെന്തൊരു വികാരം കൂടെ ശ്രീദേവിയിൽ അവൻറെ "ശ്രീയിൽ" അവൻ കണ്ടു, മനു റോഡിലോട്ട് നോക്കി, ഇല്ല ജിത്ത് അടുത്തൊന്നും എത്തിയിട്ടില്ല, അവളുടെ കണ്ണുകൾ അവനു മാടി വിളിക്കുന്നതുപോലെ മനുവിന് തോന്നി, മനു തിരിഞ്ഞ് ഒരു കൈ കൊണ്ട്
💬 Comments
View all comments