0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 140K

അവളുടെ മുഖം കോരിയെടുത്ത് ആ

ചുണ്ടുകളിൽ ഉമ്മ വച്ചു, ഉമ്മ വെച്ച് കണ്ണ് തുറന്നപ്പോഴേക്കും അകലെ ബൈക്കിന്റെ വെട്ടം കണ്ടുതുടങ്ങി, ശ്രീദേവി അത് ആഗ്രഹിച്ചത് പോലെ മനോഹരമായ പുഞ്ചിരിച്ചു, കവിളിൽ ഒരിക്കൽ കൂടെ ഒരു ചുടുചുംബനം നൽകി മനു തിരിഞ്ഞ് ബൈക്ക് മുന്നോട്ട് നീക്കി, ശ്രീദേവിയും അവന് അടിമപ്പെട്ടു പോകുന്നു എന്ന്

തിരിച്ചറിയുകയായിരുന്നു. അപ്പോഴേക്കും ജിത്തും അവിടെ എത്തിയിരുന്നു, ശ്രീദേവി പെട്ടെന്ന് തന്നെ താക്കോലും എടുത്ത് വീട് തുറക്കാൻ പോയി,

ജിത്തു അടുത്തെത്താൻ ആയപ്പോഴേക്കും മനു ബൈക്ക് തിരിച്ചു,

"നീ പോവാണോ, ?!"

"അല്ലടാ , ഇവിടെ കൂടുവാ നട്ടപ്പാതിരക്ക് അവന് ചോദിക്കാൻ കണ്ട ചോദ്യം ?!" , ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു,

"ഡാ ഞാൻ പോയിട്ടോ, " മനു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

"ഒക്കെ നാളെ കാണാം, അളിയാ താങ്ക്സ്, "

മനു ശബ്ദം ഉണ്ടാക്കാതെ അവനെ തെറി പറഞ്ഞു, തെറി പറഞ്ഞതാണെന്ന് ശ്രീകുട്ടിക്കും ജിത്തിന് പ്രത്യേകം എന്താ പറഞ്ഞതെന്ന് പോലും മനസ്സിലായി,

"ഗുഡ് നൈറ്റ് " എന്നു പറഞ്ഞ് മനു മുന്നോട്ടു പോയി, ശ്രീദേവി അപ്പോഴേക്കും റൂമിൽ കയറി പോയിരുന്നു, തനിക്ക് എന്താണ് പറ്റുന്നത് എന്ന് അവൾക്ക് മനസ്സിലാവുന്നില്ല, അവനെ കാണുമ്പോൾ താൻ ഇതുവരെ കൊണ്ട് നടന്ന് തത്വങ്ങളും കാര്യങ്ങളും എല്ലാം മറന്നു പോകുന്നു, അവനിലേക്ക് ആവാഹിക്കുന്നതുപോലെ, അവനെ

ആർക്കും വിട്ടുകൊടുക്കാൻ കഴിയാത്ത പോലെ, ഷാനി രാവിലെ അവനുവേണ്ടി ഓടി നടക്കുമ്പോൾ തനിക്ക് അതിന് സാധിക്കുന്നില്ലല്ലോ എന്ന മനോവിഷമം, മനു ശരിക്കും തൻറെ അസ്ഥിക്ക് പിടിച്ചു എന്ന് ശ്രീദേവി മനസ്സിലാക്കി, തല കുത്തിപ്പൊളി എന്നതുപോലെ വേദനിക്കുന്നു,

💬 Comments

View all comments