0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 140K

അവൾ കണ്ണുകൾ അടച്ച് കിടക്കയിലേക്ക് മറിഞ്ഞു, ഉറക്കം എന്ന നിദ്രാദേവി പെട്ടെന്ന് പുൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

*******"" "" "" "" "*********" "" "" "" "" "*************

മനു നേരെ വീട്ടിലേക്കാണ് പോയത്, വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ ഉപ്പയും ഉമ്മയും ഉണ്ട്,

" അസ്സലാമു അലൈക്കും, എന്താ രണ്ടുപേരും കൂടെ ഒരു കിന്നാരം പറച്ചിൽ, " മനു രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചു,

" വാ അലൈക്കുമുസ്സലാം, കിന്നാരം ഒന്നുമല്ലടാ, ഇവള് അവിടെ പോയി വന്ന വിശേഷം പറയുക, " ഉപ്പ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

" എന്നാൽ ഇണക്കിളികൾ സംസാരിക് ഞാൻ മൊബൈൽ ഒന്ന് ചാർജിൽ ഇടട്ടെ," ഇതും പറഞ്ഞ് മനു ഉള്ളിലോട്ട് കയറിപ്പോയി,

" മനു ഇങ്ങോട്ടു വന്നേ? ഒരു കാര്യം പറയാനുണ്ട്", ഉമ്മയുടെ വിളിയാണ് , പറയാനുള്ള കാര്യം എന്താണെന്ന് മനുവിന് അറിയാം,

" ഇപ്പം വരാം ഉമ്മാ ... " എന്നും പറഞ്ഞ് മനു ഉള്ളോട്ട് നടന്നു, റൂമിൽ കയറി ഫോൺ ചാർജിൽ ഇട്ടു, രണ്ട് മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം ഫോൺ ഓൺ ആക്കി ഉമ്മറത്തേക്ക് നടന്നു, പിന്നെ ഉമ്മയുടെ സങ്കടങ്ങളും കല്യാണത്തിന്റെ റിക്വസ്റ്റുകളും ആയിരുന്നു അവിടെ

, പുഞ്ചിരിയോടെ ഉപ്പ അതെല്ലാം കേട്ട് എന്നെ നോക്കി കണ്ണിറുക്കി. എന്നെ മനസ്സിലാക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഒരാളാണ് ഉപ്പ. പാവം ഉമ്മക്ക് ഭാവിയിൽ എനിക്ക് ആരും ഇല്ലാതായി പോവരുത് എന്നുള്ള വിഷമമാണ്.

കുറെ കരഞ്ഞു ഉമ്മ എണീറ്റ് പോയി."അല്ലാ എപ്പോഴാ പോവുന്നത്" ?! ഉപ്പയെ നോക്കി മനു ചോദിച്ചു,

💬 Comments

View all comments