Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
"എവിടെ ?! " ഉപ്പ എഴുന്നേറ്റ് ചിരിച്ച് കൊണ്ട് ചോദിച്ചു,
"ഡോക്ടറെ അടുത്ത്?!" മനു സംശയത്തോടെ ചോദിച്ചു,
"ഡാ,,, നീ ഇന്ന് അങ്ങോട്ട് പോവണ്ടാ, അത്കൊണ്ട് പറഞ്ഞതാണ്, ഷബുമോൾ എന്നോട് എല്ലാം പറഞ്ഞു" , അങ്ങേര് മനുവിൻ്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു, അപ്പോ എല്ലാവരും അറിഞ്ഞിട്ടുണ്ട്, മനുവിൻറെ കണ്ണുകൾ നിറഞ്ഞു, അവൻ ഉപ്പയെ കെട്ടിപ്പിടിച്ചു, അങ്ങേര് അവനെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു, ഇങ്ങേര് ഒരു
വല്ലാത്ത മനുഷ്യൻ തന്നെ, ഇതുവരെ എന്നെ കല്യാണം കഴിക്കണോ, പ്രണയിച്ചത് അറിഞ്ഞിട്ടോ, ഒരു വാക്ക് കൊണ്ട് പോലും എതിർ അഭിപ്രായമോ കുറ്റപ്പെടുത്തലോ ചെയ്തിട്ടില്ല, എല്ലാത്തിനും കൂടെ ഉണ്ടാവുന്ന എൻ്റെ ഉപ്പച്ചി, മനു വീണ്ടും കണ്ണ് നിറച്ചു.
"അബ്ദു പോകുന്നുണ്ടോ ?! " ഉപ്പ ആ കെട്ടിപ്പിടിത്തതിൽ അവനോട് ചോദിച്ചു, മനു ഉപ്പയെ വിട്ടകന്ന് പറഞ്ഞു,
" ഇക്ക പറഞ്ഞത് ഉണ്ടെന്നാണ്, എനിക്ക് അറിയില്ല, "
അപ്പോഴേക്കും ഉപ്പയുടെ ഫോൺ റിംഗ് ആയി, നോക്കുമ്പോൾ ഷഹീൻ ആണ്, ഉപ്പ ഫോൺ എടുത്തു,
"ഉപ്പ.... മനു അവിടെ ഉണ്ടോ?! "
"ഉണ്ടല്ലോ, എന്തേ ?! അവൻ വരുന്നില്ല, നിങ്ങള് പൊക്കോളൂ," ഉപ്പ അങ്ങോട്ട് പറഞ്ഞു,
"അതില്ല ഉപ്പ, ഉപ്പയുടെ കാർ ഒന്ന് തരുമോ?!" അവൻ അവിടെ ഉണ്ടേൽ ഒന്ന് കൊടുത്ത് വിടുമോ, ഒരു കാർ കൂടെ വേണം, "
"ആ ഞാൻ അവൻറെ കയ്യിൽ കൊടുക്കാം", ഫോൺ മനുവിൻ്റെ കയ്യിൽ കൊടുത്ത് അങ്ങേര് ഉള്ളിലേക്ക് പോയി, മനു ഫോൺ കാതിലേക്ക് അടുപ്പിച്ചു,
"ഹലോ എന്തിനാ നിനക്ക് ഇനിയും കാർ ?!എൻ്റേത് അവിടെ ഇല്ലേ?! "മനു
💬 Comments
View all comments