Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
ഫോൺ വന്നു, ഉറക്കച്ചടവോടെ അഭിനയിച്ച് മനു ഫോൺ എടുത്ത് സംസാരിച്ചു,
മോനെ നീ നീറ്റോ?! സ്നേഹത്തോടെ അബ്ദുവിന്റെ ചോദ്യം വന്നു.
" ഇല്ലാ !! എന്തേ ?!" ഉറക്കത്തിൽ എന്ന പോലെ ശബ്ദം മാറ്റി മനു ചോദിച്ചു,
"ഡാ, ഇവിടുത്തെ കാർ ഇന്നലെ കേടയെടാ, അളിയൻ്റെ വൈഫ്നേ ഒന്ന് വീട്ടിൽ കൊണ്ട് വിടാനായിരുന്നു, !"
"എപ്പോഴാ ?!" മനു അഭിനയകുലതിയെ പോലെ ചോദിച്ചു,
" നിയ്യ് എണീറ്റെങ്കിൽ പോകാമായിരുന്നു !!"
" എനിക്ക് ഒന്ന് കുളിക്കണം, ടൗണിൽ ഒന്നു പോകണം, അപ്പോ ഇറക്കിയാൽ പോരെ,"
"മതി, ഞാൻ റെഡി ആയി നിൽക്കാൻ പറയാം," അബ്ദു സമ്മതിച്ചു
"ഒക്കെ, " മനു ഫോൺ കട്ട് ചെയ്തു, പ്ലാൻ ചെയ്തപോലെ ഇതുവരെ എല്ലാം നടന്നു,
മനു മെസ്സേജ് അയച്ച് വസിലിൻ ൻ്റെയും കാര്യം അവളെ അറിയിച്ചു, വേഗം ഡ്രസ്സ് മാറി കാറിൻറെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി, അടുക്കളയിൽ നിന്നും ചോദ്യം വന്നു,
"ഇവിടെ പോകുവാ,?!!!""
" അമ്മോൻ വിളിച്ചു പോയി വരാം, "
പുന്നാര ആങ്ങളയുടെ കാര്യമായതിനാൽ കൂടുതൽ ചോദ്യങ്ങൾ വന്നില്ല,
"ചായ കുടിച്ച് പോക്കോ, " ഒരു ഉമ്മയുടെ വാത്സല്യം നിറഞ്ഞ വാക്ക്,
"വേണ്ടാ !!! "വേഗം പോയി വരണം, നിക്ക് കുറച്ചൂടെ ഉറങ്ങണം, " മനു തട്ടി വിട്ടു, ഒന്നിനും സമയമില്ല ആർക്കെങ്കിലും വേറെ ഒരു പ്ലാൻ വരുന്നതിനു മുൻപ് അവളെയും കൊണ്ട് അവിടെ നിന്നും ഇറങ്ങണം,
" അല്ലേലും അനക്ക് എല്ലാം ഉറക്കം എന്നല്ലേ ഉള്ളൂ," അടുക്കളയിൽ നിന്നും പിറുപിറുകൾ കേട്ട്, മനു ചിരിച്ചു
💬 Comments
View all comments