0%

Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]

Author : ബൾബറി Read All Parts 110.7K

നിന്ന് ഒഴിഞ്ഞു മാറി കൊണ്ട് പറഞ്ഞു,

" അവരെ വിളിക്ക്, എനിക്കൊരാളെ കാണാനുണ്ട് ടൗണിൽ, വീട്ടിൽ ഇറക്കി കൊടുക്കണോ " മനു തിരക്ക് അഭിനയിച്ചു.

" ആടാ, എൻ്റെ വീട്ടിൽ അല്ല അവളുടെ വീട്ടിൽ, "

" അല്ലാഹ്!!! അത് എവിടെയാ, ?!!!" മനു അഭിനയകുലപതിയായി.

"അത് ടൗണിൻ്റെ അടുത്താ, അവള് പറഞ്ഞു തരും, നല്ല കുട്ടിയല്ലേ ഒന്ന് കൊണ്ടുവിടാൻ നോക്ക്, അവൻ നാളെ കഴിഞ്ഞ് വരുവല്ലേ, അവർക്ക് വീട്ടിൽ നിന്നും എന്തോ എടുക്കാനുണ്ട്," അമ്മായി വിശദീകരിച്ചു.

സാലി..... അമ്മായി നീട്ടി വിളിച്ചു,

" ആ വരുവാ", അകത്തുനിന്നും സാലിഹയുടെ ശബ്ദം പുറത്തേക്ക് വന്നു, സെക്കന്റുകൾക്കുള്ളിൽ അവള് ഇറങ്ങി വന്നു, മനു ഞെട്ടി പോയി, കറുത്ത പർദ്ദ ഇട്ട് നിക്കബും ഇട്ടാണ് അവൾ വന്നത്,

"ഇതാണോ ആൾ," മനു അൽഭുതം നിറഞ്ഞ മുഖവുമായി അമ്മായിയോട് ചോദിച്ചു,

" അതെ,!!" റംല ചിരിച്ചുകൊണ്ട് പറഞ്ഞു.

" ഇതെന്താ ഇങ്ങനെ?! "

" മൊയ്‌ലരുടെ ഭാര്യ അല്ലേ!! എന്നും പറഞ്ഞു അമ്മായി ചിരിച്ചു, അപ്പോഴേക്കും കാറിനെ വളയം വെച്ച് സാലി പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു,

മനു അമ്മായിയെ ഒന്ന് നോക്കി, "തന്നെ ഡ്രൈവർ ആക്കിയോ" എന്ന അർത്ഥത്തിൽ, അത് മനസ്സിലായ റംല അവനെ കണ്ണടച്ച് കാണിച്ചു,

"നാ പോവല്ലേ!! " മനു ചോദിച്ചു, ആ നീണ്ട കണ്ണുകൾ ഒന്നു പിടഞ്ഞു,

റിവേഴ്സ് എടുക്കത്തിൻ്റെ കൂടെ അമ്മായിയോട് " അമ്മോൻ ഇവിടെ" എന്ന് ചോദിച്ചു, " വന്നിട്ടില്ല" എന്ന് കൈകൊണ്ട് പറഞ്ഞു, റോഡിലേക്ക് ഇറങ്ങിയ മനു കാർ ടൗണിലേക്ക് പോകുന്ന

💬 Comments

View all comments