0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 64796

എന്താ?!! എനിക്കിഷ്ടപ്പെട്ടു.

ഹം…

എന്താ സൂര്യാ ശബ്ദം എന്തോപോലെ.

മഴകൊണ്ടു.. വരുമ്പോ….

പനി പിടിക്കുമൊ…..

പിടിക്കട്ടെ….. ആർക്കെന്താ…..

ഋതു അന്നേരം ഒന്നും മിണ്ടിയില്ല.

ഋതു…

ഇവിടെയുണ്ട്…

കഴിച്ചോ….

കഴിച്ചു…

ഹസ്ബന്റിനെ വിളിച്ചോ..

ഇല്ല!!

അതെന്തേ..??

എനിക്ക് തോന്നിയില്ല….

എന്നോട് ദേഷ്യമുണ്ടോ…

ഇല്ല…..

ശെരി ഉറങ്ങിക്കോ…

സൂര്യാ….

ഋതു…..

Goodnight….

രാത്രി എന്റെ ദേഹം നല്ലപോലെ തണുത്തു വിറച്ചു. എണീറ്റ് റസ്റ്റ് റൂമിലേക്ക് ഒന്ന് മൂത്രമൊഴിക്കാൻ പോലും നടക്കാൻ വയ്യ. ഞാൻ മിണ്ടാതെ കിടന്നു. ആരെങ്കിലും അടുത്തുണ്ടെങ്കിൽ എന്ന് ഞാനാലോചിച്ചു. അമ്മ മനസിലേക്ക് വന്നു. എനിക്ക് കണ്ണ് നിറയുന്നപോലെ തോന്നി...

ഞാൻ ഉറങ്ങാതെ തന്നെ കിടന്നു...നേരവും വെളുത്തു. ഓഫീസിലേക്ക് പോകാൻ തോന്നിയില്ല, പക്ഷെ ഋതുവിനെ കാണാതെയിരിക്കാനും വയ്യ….

ഞാൻ ലീവ് മെയിൽ ഋതുവിന് അയച്ചപ്പോൾ. അപ്പോൾ തന്നെ ഋതു Approve ചെയ്തു…..

9:30 ആയപ്പോൾ ചെക്കിൻ ചെയ്യാനുള്ള മൊബൈൽ റിക്വസ്റ്റ് ഞാൻ ക്യാൻസൽ ചെയ്യാൻ വേണ്ടി ആപ്പ് തുറന്നപ്പോൾ ഇന്ന് ലീവ് ആയവരുടെ ഫോട്ടോയും പേരും ഞാൻ കണ്ടു. എന്റെ പേരിന്റെ അടുത്ത് ഋതുവിന്റെ പേരും ഫോട്ടോയും.

കാളിങ് ബെൽ കൂകിയപ്പോൾ നിങ്ങളെപ്പോലെ എനിക്കും ആലോചിക്കേണ്ടി വന്നില്ല, അതെന്റെ ഋതുവായിരുന്നു. ഞാൻ പുതപ്പും മേലെ ചുറ്റി ഡോർ തുറന്നു. പക്ഷെ ബോക്‌സർ ആണ് അടിയിൽ എന്ന് ഞാൻ മറന്നു!!! ഋതു ബ്ലാക്ക് ടീഷർട്ടും ബ്ലൂ ജീൻസും ആയിരുന്നു...

ഋതു പുതപ്പും പുതച്ചു ഡോർ തുറന്ന എന്ന കണ്ടപ്പോൾ…. ഇതെന്താ വെള്ളാട്ട് പോക്കാരോ…??

ഋതു എന്റെ നെറ്റിയിൽ കൈവെച്ചുനോക്കി. ചൂടുവെള്ളവും ചുക്ക് കാപ്പിയും വെച്ചുതന്നു.

എന്നെ ചിരിപ്പിക്കാൻ വേണ്ടി ഒരു ചോദ്യവും?!!

കുളിപ്പിക്കണോ...ഞാൻ ചൂട് വെള്ളത്തിൽ?!!

വേണ്ട വേണ്ട....

ഡോക്ടറെ കാണാൻ പോണോ?!

വേണ്ട റസ്റ്റ് എടുത്തോളാം…

നിന്റെ കൈയിൽ മുണ്ടു വല്ലതുമുണ്ടോ?!!

എന്തിനാ ?!!

എനിക്ക് ഉടുക്കാൻ തന്നെ...

അലമാരയിൽ ഉണ്ട്....ഋതു

ഋതു എന്റെ മുന്നിൽ വെച്ച് പാന്റ്സ് നു മേലേ കസവു മുണ്ടു ചുറ്റികൊണ്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു സിപ് അഴിയുന്ന ശബ്ദം മാത്രം ഞാൻ കേട്ടു.

ഋതു മുണ്ടും പിന്നെ എന്റെയൊരു ഫുൾ കൈ ഷർട്ടുമിട്ടുകൊണ്ട് അടുക്കളയിലേക്ക് ചെന്നു.

ഞാൻ ബെഡ്‌റൂമിൽ തന്നെ കിടന്നു. നല്ല ചൂടുണ്ട് ഇപ്പോഴും….

ഋതു കിച്ചണിൽ നിന്നും ഒരു തമിഴ് പാട്ടു മൂളുന്നുണ്ടായിരുന്നു..

(மேனிக்குள் காற்று வந்து மெல்லத்தான் ஆடக் கண்டேன்;.. மங்கைக்குள் காதல் வந்து.. கங்கை போல் ஓடக் கண்டேன்.. இன்பத்தின் எல்லையோ..

💬 Comments

View all comments