0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 64826

ഇഷ്ടമാണ് എന്ന് പറയാൻ….

ഇഷ്ടമാണ്…….!!

ഇനിയും ഇങ്ങനെ സംഭവിക്കുമോ എന്ന് പേടിയുണ്ടോ?

ഇല്ല! ഋതു ഒരു നിമിഷംപോലും ആലോചിക്കാതെ അതിനു മറുപടി പറഞ്ഞു.

വീണ്ടും ഒത്തിരി നേരം ഞങ്ങൾ സംസാരിക്കുമ്പോ...ഞങ്ങൾ തമ്മിൽ ഉള്ള അടുപ്പം കൂടി കൂടി വന്നുകൊണ്ടിരുന്നു… ഒടുക്കം എപ്പോഴോ ഞങ്ങൾ ഉറങ്ങുകയും ചെയ്തു.

അടുത്ത ദിവസം കാലത്തു ശോഭ ചേച്ചി ഫ്രഷ് കരിമീൻ താഴെ വന്നിട്ടുണ്ടെന്ന് വാട്സപ്പ് ചെയ്തു, ഞാൻ ലേറ്റ് ആയതു കൊണ്ട് രണ്ടെണ്ണമേ കിട്ടിയുള്ളൂ. അത് ഞാൻ അവർക്കും ക്‌ളീൻ ചെയ്തുകൊടുത്തു. അമ്മയ്ക്ക് ക്‌ളീനിംഗ് അത്ര വശമില്ല അതുകൊണ്ടാണ്.

ഞാൻ വാഴയിലയിൽ അത് പൊള്ളിച്ചെടുത്തുകൊണ്ട് മോരും കാച്ചിയെടുത്തുകൊണ്ട് ചോറുമായി ഓഫീസിലേക്ക് ചെന്നു. ഋതുനോട് ഇന്ന് സ്‌പെഷ്യൽ ലഞ്ച് ആണെന്ന് ഞാൻ വാട്സാപ്പ് ചെയ്തു പറഞ്ഞു. ഋതു കുറെ കുറെ ഹാപ്പി സ്മൈലി അയച്ചു.

വർക്ക് ഉം മീറ്റിങ്ങും എല്ലാം കഴിഞ്ഞു, ഊണ് കഴിക്കാനായപ്പോൾ എന്റെ ക്യാബിനിലേയ്ക്ക് ഋതു ലഞ്ച് ബോക്സുമായി വന്നു. ഞാൻ പോകാം ന്നു പറഞ്ഞു. ഫുഡ് കോർട്ടിലേക്ക് നടന്നു.

ഋതു എന്റെ ലഞ്ച് ബോക്സ് തുറക്കാനായി കാത്തിരുന്നു. ഫിഷ് എന്ന് വെച്ചാൽ ഋതുവിന്‌ ജീവനാണെന്നു എനിക്ക് കഴിക്കുന്നത് കണ്ടപ്പോൾ മനസിലായി. ഞാനെന്റെ ചെറുപ്പത്തിലേ ഒരോർമ്മ ഋതുവിനോട് പറഞ്ഞു … എനിക്കന്നു 6 വയസുണ്ടാകും വീടിന്റെ അടുത്തൊരു കുളമുണ്ട്, നിറയെ മീനൊക്കെ ഉള്ളത്, മഴയത്തു വരമ്പത്തൂടെ നാട്ടിലെ ചേട്ടന്മാരുടെ ഒപ്പം, ഞാനും ചൂണ്ടയുമായി മീൻ പിടിക്കാനൊക്കെ പോകും, പക്ഷെ ...എനിക്ക് മീൻ പിടിക്കാൻ ഒട്ടും അറിഞ്ഞൂടാ കേട്ടോ, എന്നാലും ചൂണ്ടയും പിടിച്ചിരിക്കും, നിറയെ മീനുള്ളതുകൊണ്ട് എങ്ങനെയെങ്കിലും ഒന്നോ രണ്ടോ മീനൊക്കെ ചൂണ്ടയിൽ വന്നു കുടുങ്ങി കിടക്കും, ചൂണ്ട പിടയുമ്പോ ഞാൻ തുള്ളിച്ചാടി മീനെടുത്തുകൊണ്ട്, അത് കൊമ്പലിൽ കോർത്തു അമ്മയ്ക്ക് കൊണ്ട് കൊടുക്കും. അന്നേരം അമ്മ മുളകും ഉള്ളിയും അമ്മിയിൽ അരച്ച് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ തൂകി വറുത്തെടുക്കും, അതിപ്പോഴും …..ഓർക്കുന്നുണ്ട് ….

ഞാൻ കണ്ണ് നിറഞ്ഞുകൊണ്ടു പറഞ്ഞു തീർത്തു. അമ്മ മോന് ണ്ടാക്കി തരാം കേട്ടോ……. …..അടുത്താഴ്ച ...ഋതു എനിക്ക് മാത്രം കേൾക്കുന്ന പോലെ പറഞ്ഞു …. എന്റെ വിഷമം മാറ്റാൻ ഋതുവിന്റെ

💬 Comments

View all comments