Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
തുറന്നിരുന്നതുകൊണ്ട് ക്ലാസ് കഴിഞ്ഞു വന്ന ശാരികയും ശരത്തും അത് കണ്ടു. അവർ ഞങ്ങളെ നോക്കി ചിരിച്ചു.
ഇങ്ങോട്ടേക്ക് വരണോ എന്നമാന്തിച്ചു നിൽക്കുന്ന അവരെ ഞാൻ തന്നെ അടുത്തേക്ക് വിളിച്ചു...
ഇത് ഋതു..., എന്റെ ഫ്രണ്ട് ആണ്. അന്നേരം ഋതു അവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് ശെരി ലേറ്റ് ആയി, നെക്സ്റ്റ് ടൈം കാണാം എന്ന് മാത്രം പറഞ്ഞുകൊണ്ടിറങ്ങി.
ഞാൻ മുറിയിൽ ചെന്ന് ചെടിക്കൊക്കെ വെള്ളം നനഞ്ഞുകൊടുത്തു, ലീവ് ആയതുകൊണ്ട് ട്വിൻസ് അന്ന് മുറിയിൽ ഒരു പ്രോജക്ടിന്റെ കാര്യം പറയാനും പ്രൊജക്റ്റ് ടോപിക് സെലെക്ഷൻ നു സജഷൻ ചോദിക്കുകയും ചെയ്തു….
അവരിങ്ങിയപ്പോൾ മുറിയിൽ ഞാൻ തനിച്ചായി ….ടീവിയും കണ്ടിങ്ങനെ യാന്ത്രികമായി ചാനലും മാറ്റി...ഋതുവിന്റെ ഫോണിന് വേണ്ടി വെയിറ് ചെയിതിരുന്നു...
ഋതു മെസ്സേജ് ചെയ്തു.. ജസ്റ് ഇപ്പൊ എത്തിയേ ഉള്ളു.. പക്ഷെ വീണ്ടും പുറത്തെക്കൊന്ന് പോവാണ്, അമ്മയുടെ ഒപ്പം ഹോസ്പിറ്റൽ വരെ, അവർക്ക് ചെറിയ കാല് വേദന എന്ന് പറഞ്ഞു.
രാത്രിയായപ്പോൾ ഞാൻ ഫുഡ് ഉണ്ടാക്കിയില്ല, ശോഭ ചേച്ചി എനിക്ക് ചപ്പാത്തിയും ചിക്കൻ കറിയുമായി വന്നു, എനിക്ക് പനിയായിരുന്നു എന്ന് മക്കൾ അമ്മയോട് പറഞ്ഞിരുന്നു. അവർക്ക് എന്നെ വലിയ കാര്യമായതുകൊണ്ട് ഇടക്ക് ഡിന്നർ അവർ തന്നെ കൊണ്ട് തരാറുണ്ട്.
ഞാൻ അതും കഴിച്ചിരിക്കുമ്പോ ഋതു വിളിച്ചു.
ഹായ് അമ്മക്കുട്ടി ...എന്ത് ചെയ്യുവാ …?
ഹോസ്പിറ്റൽ പോയി വന്നു ...കുളിച്ചു …ജസ്റ് ഒന്ന് ഫ്രീ ആയി ..
ഋതുനു പനിയെങ്ങാനും പകരുമോ എന്ന് പേടിയിലായിരുന്നു ഞാൻ
ഇതുവരെയില്ല !...ഹഹ.
അത് പിന്നെ ബെഡിൽ ഒന്നിച്ചു കിടന്നപ്പോൾ.
ഉം …. ഋതു മൂളുക മാത്രം ചെയ്തു.
ഋതു…..
സൂര്യ...
ഇന്ന് അങ്ങനെ ചെയ്തത് ദേഷ്യമുണ്ടോ ?
ഉഹും, ഇല്ല !
സത്യം പറ…
ഇല്ല സൂര്യാ ….പ്രോമിസ്.
എനിക്ക് പറ്റാഞ്ഞിട്ടാ ...ഇല്ലെങ്കിൽ ഞാൻ കെഞ്ചില്ലായിരുന്നു.
എനിക്ക് അത്രയ്ക്ക് വിശ്വാസമാണ് സൂര്യാ നിന്നെ ... എനിക്കെന്താ പറയണ്ടേ ഇപ്പോന്നു അറിയില്ല….
എനിക്കും……..
ഋതുനു ഇഷ്ടപ്പെട്ടോ???
എന്ത്….?
ചുണ്ടുകൾ തമ്മിൽ……
ഉം……
ശെരിക്കും……???
അയ്യോ...ഇങ്ങനെ ചോദിക്കല്ലേ…..! ഇഷ്ടപെട്ടത്‌കൊണ്ടല്ലേ...ഞാൻ…..
ഋതുന്റെ നാവിൽ നിന്നും ഇത് കേൾക്കാൻ ഞാനോർത്തിരി കൊതിക്കുന്നുണ്ട്……..
💬 Comments
View all comments