Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
ഹെവിയൊന്നും വേണ്ട….
ബ്രിന്ദാവനിലെ സ്പെഷ്യൽ മീല്സ് കഴിച്ചിട്ടുണ്ടോ ഋതു ?
ഉഹും….
ശോ!! കൊച്ചീലെ എനിക്കേറ്റവും ഇഷ്ടപെട്ട വെജ് റെസ്റ്റോറെന്റ് ആണ് ബ്രിന്ദാവൻ… എല്ലാം നല്ല ടേസ്റ്റും അതുപോലെ ഹയ്‌ജിനും ആണ് കേട്ടോ...ഞാൻ കിച്ചനൊക്കെ കണ്ടിട്ടുണ്ട് അതാണ്.
എങ്കിൽ അതുമതി.
അങ്ങനെ രണ്ടുമീല്സ് ഓർഡർ ചെയ്തു. 10 മിനുട്ട് കൊണ്ട് സാധനം എത്തി.
ഞാൻ ആസ്വദിച്ചുകൊണ്ട് നെയ്യും പരിപ്പും കൂട്ടി ആദ്യത്തെ പോർഷൻ കഴിച്ചു, പിന്നെ അവരുടെ സാമ്പാറും പിന്നെ പൈനാപ്പിൾ പുളിശേരിയും അസാധ്യം തന്നെ. പായസം രണ്ടെണ്ണം ഉണ്ടായിരുന്നു.
ഋതു കഴിച്ചു കഴിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി, ഇത്രേം കിടിലൻ ഫുഡ് ഒരു ഹോട്ടലിൽ നിന്നും കിട്ടുമോ എന്നായി.
ഞാൻ പറഞ്ഞു.
കൊച്ചീല് ഒത്തിരി അടിപൊളി സ്‌ഥലങ്ങൾ ഉണ്ട്, കുഞ്ഞു ബഡ്ജറ്റിൽ കഴിക്കാനും പോഷായിട്ട് കഴിക്കാനും.
ആഹ്...ആഹാ.. എനിക്കിവിടെ അധികം പരിചയമൊന്നുമില്ല. നമുക്ക് സൺഡേ ഒരുസ്‌ഥലത്തേക്ക് പോകാം കേട്ടോ...
സാറ്റർഡേ പറ്റില്ലേ സൂര്യാ!
അയ്യോ അത് ഞാൻ പറയാൻ മറന്നു, ഫ്രൈഡേ നൈറ്റ് അമ്മാവനും ഫാമിലിയും വരുന്നുണ്ടേ. നീലിമയുടെ കോളേജ് കാര്യത്തിനാ..
നീലിമ മുറപ്പെണ്ണാണ് അല്ലെ!?..... ഋതുവിന്റെ കണ്ണ് ഉരുണ്ടു...
എന്റെ പൊന്നെ ഇനി അതിനു വേണ്ടി പിണങ്ങണ്ട, എനിക്ക് സ്വന്തം പെങ്ങളെ പോലെയാണ്, അവൾക്കും എന്നെ ഏട്ടനെ പോലെത്തന്നെ...
അന്നേരം എന്റെ കൊച്ചിന്റെ മുഖം കാണണം!! ശോ……..
അങ്ങനെ ഇച്ചിരി നേരം കൂടെ സംസാരിച്ചിരിക്കുമ്പോ ഋതുവിന്റെ മടിയിൽ ഞാൻ കിടന്നു ഞാൻ ഒരു പൂച്ചയുറക്കം കഴിഞ്ഞു.
സൂര്യാ എണീക്ക്. ഞാൻ ഇറങ്ങട്ടെ…
ഞാൻ പയ്യെ കണ്ണ് തുറന്നു. നേരം 4 മണിയായിരുക്കുന്നു.
ഋതു ഫ്രഷ് ആയി ശേഷം ‘ഞങ്ങളുടെ’ ബെഡ്‌റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ഹാളിലേക്ക് വന്നു.
ആഹ് എന്റെ ടോപ് ഞാനെടുത്തോട്ടെ സൂര്യാ ..
അയ്യോ വേണോ അത് ഋതു ?
സൂര്യക്കെന്തിനാ അത് ?
ശെരി ശെരി, അത് സൂര്യയുടെ ഷർട്ടിന്റെ ഇടയിൽ തന്നെ ഫോൾഡ് ചെയ്തിരുന്നോട്ടെ.
ഞാൻ ആദ്യമായി ഋതുവിന്റെ മുന്നിൽ നാണിച്ചു ചിരിച്ചു.
ഋതു ഫ്ലാറ്റിന്റെ മുന്നിൽ നിന്നും ഇറങ്ങുമ്പോ ഞാൻ ഒരു ഹഗ് കൂടെ ചെയ്തപ്പോൾ ഡോർ
💬 Comments
View all comments