0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.3K

കഴിഞ്ഞ കുട്ടിയെ തന്നെ വേണമല്ലേ??

അയ്യോ! അങ്ങനെയല്ല നീലു. എനിക്കത്രക്ക് ഇഷ്ടമാണ്, അവൾക്കും അതെ….. വേണമെന്ന് വെച്ച് ചെയ്തതൊന്നുമല്ല, എല്ലാം അങ്ങനെ സംഭവിച്ചതാണ്...

ഫോട്ടോയുണ്ടോ…ചേച്ചീടെ...

ഞാൻ വാട്സാപ്പ് തുറന്നിട്ട് ഞങ്ങൾ തമ്മിൽ എടുത്ത സെൽഫിയിൽ നല്ലതൊരണ്ണം കാണിച്ചപ്പോൾ, അമ്പോ! ഈ ചേച്ചിയെ കണ്ടാൽ പറയില്ല 30 വയസായെന്നു.!! കൂടിയാൽ ഒരു 25 അത്രേം പറയൂ…

നീലു...നിനക്കിഷ്ടയോ …..ശെരിക്കും. ഇഷ്ടായി… പക്ഷെ…. ഏട്ടൻ കഴിഞ്ഞ തവണ പോയ സൗത്ത് ഈസ്റ്റ് രാജ്യത്തിലെ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചു തന്നില്ലേ...അതുപോലെ തോന്നുണ്ട് ….

നിനക്കത് മനസിലായല്ലേ….

ഉം ….എനിക്കിഷ്ടാണ് ….. ഏട്ടന് ഇഷ്ടമുള്ളതൊക്കെ എനിക്കും.

പാവമാണ്….നീലു….

ഹം ശെരി ശെരി. കൂടുതൽ കുഴപ്പമൊന്നും ഒപ്പിക്കല്ലേ …. ഞാൻ അമ്മയുടെ അടുത്തേക്ക് പോട്ടെ….

അമ്മായിയോട് പറയല്ലേ….നീലു ...കേട്ടോ....

അതൊക്കെ എനിക്കറിയാം ഏട്ടാ…

രാത്രി വൈകീട്ട് അമ്മായിയുടെ കൈകൊണ്ടു ഉണ്ടാക്കിയ നാടൻ അത്താഴത്തിനു ശേഷം ഞാൻ എന്റെ ബെഡ്‌റൂമിൽ കിടന്നു, തൊട്ടാടുത്ത മുറിയിൽ അമ്മാവനും ഫാമിലിയും.

അവരുണ്ടായിരുന്നപ്പോൾ ഫോൺ എനിക്കധികം തൊടാൻ പറ്റിയിരുന്നില്ല. ഞാനത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്നു. ഋതൂനെ വീഡിയോ കാൾ പോയിട്ട് ഒന്ന് മെസ്സേജ് ചെയ്യാനുള്ള ഗ്യാപ്പുപോലും ഉണ്ടായില്ല. ഞാൻ കിടക്കാൻ നേരമാണ് ഫോൺ സമാധാനമായിട്ട് നോക്കുന്നത്. ഋതു എന്നെ ഒരു തവണ വീഡിയോ കാൾ ചെയ്തിരിക്കുന്നു. സമയം 11 ആയി. പിണങ്ങിയോ ആവൊ ….ഞാനൊരു മെസ്സേജ് അങ്ങോട്ട് ചെയ്തു. ഉറങ്ങിയോ?......

ഋതു അത് കിട്ടിയ ഉടനെ ഓൺലൈൻ വന്നു.

ഉഹും….

വീഡിയോ കാൾ ചെയ്യട്ടെ….അങ്ങനെ ടൈപ്പ് ചെയ്തു റോക്കറ്റ് ബട്ടൺ അമർത്തും മുന്നേ, ഋതു എനിക്ക് വീഡിയോ കാൾ ചെയ്തു….

💬 Comments

View all comments