0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.3K

കുറെ നേരം ഇരുവർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി…

ഋതു ………….? നാളെ ഞാൻ കുസാറ്റിലേക്ക് പോകുവാണെ….. ഫുൾ ഡേ ബിസി ആയിരിക്കും . വിളിക്കാൻ പറ്റുമോ അറീല…

ഇത് പറയാൻ ആണോ വിളിച്ചേ…

അല്ല ഋതു…. വിളിച്ചിട്ട് കിട്ടിയല്ലെങ്കിൽ എന്റെ മോള് സങ്കടം വരാതെ ഇരിക്കാൻ പറഞ്ഞതാണ്…

ഉം...ശെരി…. നാളെ അവർ തിരിച്ചു പോകുമോ??

പോകും…

അപ്പൊ സൺഡെ ഞാൻ വരട്ടെ….സൂര്യാ...

പിന്നെന്താ നമുക്ക് പുറത്തു പോകാല്ലോ…..

ബൈക്കിൽ പോയാൽ പോരെ….സൂര്യാ…

ഋതുന്റെയിഷ്ടം... പിറ്റേന്ന് കോളേജിലെ കാര്യ പരിപാടികൾ എല്ലാം തീർന്നു. അഡ്മിഷൻ ശെരിയായി. നീലിമയും ഹാപ്പി. അമ്മാവനും ഫാമിലിക്കും ഞാൻ കിടുകാച്ചി കുഴിമന്തി വാങ്ങിച്ചു, എല്ലാരും ഹാപ്പി. അവരാദ്യമായാണ് അത് കഴിക്കുന്നത്. ശേഷം ക്ലാസ് തുടങ്ങുന്നതിനു മുൻപ് വരാമെന്നു പറഞ്ഞുകൊണ്ട് അമ്മാവനും ഫാമിലിയും തിരികെ തൃപ്രയാർക്ക് KSRTC ലു മടങ്ങി. അതിനിനി രണ്ടു മാസം കൂടെയുണ്ട്.

അന്ന് വൈകീട്ട് ഋതു നല്ല എക്സിറ്റമെന്റ് ലു ആയിരുന്നു, എന്റെയൊപ്പം ബൈക്കിൽ കറങ്ങാൻ അവൾക്കൊത്തിരി ഇഷ്ടമാണെന്നു മുൻപും പറഞ്ഞിട്ടുണ്ട്. നാളെ ഫുൾ ഡേയ് ഞാൻ കൂടെ തന്നെയുണ്ടെന്ന് ഋതുനു ഉറപ്പ് കൊടുത്തു.

രാവിലെ പക്ഷെ അമ്മയ്ക്കും അച്ഛനും അമ്പലത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഋതുവും എറണാകുളത്തപ്പൻ ക്ഷേത്രത്തിലേക്ക് കൂടെ ചെന്നു. സാരിയുടുത്തിരിക്കുന്ന എന്റെ പെണ്ണിനെ കാണാനുള്ള അതിയായ ആഗ്രഹം മൂലം, നാസ്തികനായ ഞാൻ മുണ്ടും ഷർട്ടുമിട്ടു അമ്പലത്തിലേക്കിറങ്ങി.

ഋതുവിനെ കണ്ടു ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി!!! അപ്സരസ്സിനെ പോലെയുണ്ട് എന്റെ പെണ്ണ്. മുടി പിറകിലേക്ക് ഇട്ടുകൊണ്ട് പർപ്പിൾ നിറമുള്ള ബ്ലൗസും കേരള ട്രഡീഷണൽ സാരിയും.

💬 Comments

View all comments