Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
പക്ഷെ മൂന്നു മാസത്തിനു ശേഷം റിജോയിൻ ചെയ്യാം!
ഞാൻ എല്ലാം കേട്ടിരുന്നു, ഋതുവിന്റെ മുന്നിൽ വെച്ച് കരയാൻ എനിക്കായില്ല………... പക്ഷെ വീടെത്തിയതും ഞാൻ പൊട്ടി കരഞ്ഞുപോയി, ജീവിതത്തിൽ ആദ്യമായി സ്നേഹിക്കുന്ന പെണ്ണ്! അവളും തന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷെ അവൾക്ക് പോയല്ലേ പറ്റൂ….ഈ അവസ്‌ഥ മുൻപേ വരുമെന്ന് ആലോചിക്കണമായിരുന്നു. മനസുകൊണ്ട് തൊട്ടടുത്ത്, പക്ഷെ…..ഞങ്ങള്കിടയിൽ പരസ്പരം ഈ അകലം അത് വിധിയാണ്. എല്ലാം മറക്കാൻ ഞാൻ സ്വയം തയാറെടുത്തു…...
ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് പയ്യെ പയ്യെ കടന്നു...എങ്കിലും ഓരോ ദിവസവും രാത്രിയാകുമ്പോ…..….ഋതുവിനെ ഓർത്തു ഒരിത്തിരി നേരം കരയാതെ എനിക്ക് ഉറക്കം വരുമായിരുന്നില്ല…..
ഋതുവിന്റെയൊപ്പമുള്ള ആ നനവേറിയ രാത്രികൾ…. പരസ്പരം ഇഴുകി ചേർന്ന് ആനന്ദമഴയിൽ ഞങ്ങൾ ഇരുവരും വിയർത്തു കുളിച്ചു കിടന്നുകൊണ്ട് പരസ്പരം എത്രമേൽ ഇഷ്ടപെടുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ അതെല്ലാം എന്റെ മനസിലേക്കോടിവന്നു….
ഓഫീസിൽ ആണെങ്കിൽ എല്ലാരും ചോദിച്ചു തുടങ്ങി, എന്താണ് ഞങ്ങൾ തമ്മിൽ ഉള്ള പ്രശ്നമെന്നൊക്കെ… പക്ഷെ രേഷ്മ അവൾക്കേ താണ്ടൊക്കെ മനസിലായത് പോലെ ആയിരുന്നു മുഖ ഭാവം, അതുകൊണ്ട് അവള് മാത്രം ഒന്നുമെന്നോട് ചോദിച്ചു ബുധിമുട്ടിച്ചില്ല….കാര്യം ഋതു എന്റെ ബൈക്കിൽ വരുന്നതും കോഫീ കുടിക്കാൻ ഒന്നിച്ചു പോകുന്നതും എല്ലാവർക്കും അറിയാം, ഋതു മറ്റു എംപ്ലോയീസ് ന്റെയൊപ്പം ആരോടും പോകാറുമില്ലല്ലോ… അതുകൊണ്ടു ഞാനെന്തോ ഋതുവിനോട് മോശമായി ചെയ്തത് കൊണ്ടാവാം മിണ്ടാത്തതെന്നു പോലും ഗോസ്സിപ് പരന്നു. ഋതുവിന് അത് മനസിന് വിഷമം ഉണ്ടാകുമോ എന്നായിരുന്നു എനിക്കപ്പോൾ….
എല്ലാം കൊണ്ടും മൂഞ്ചിയ ദിവസങ്ങൾ, എനിക്ക് ജീവിതത്തിൽ ഓർക്കാനിഷ്ടമില്ലത്ത ദിവസങ്ങൾ… ഞാനാർക്കും ഒന്നിനും മറുപടി കൊടുത്തില്ല. പരമാവധി എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു.
എന്റെ ക്യാബിന്റെ അരികിൽ ആരേലും വന്നു നികുമ്പോ അത് ഋതു ആയിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കും.. പക്ഷെ ഒരിക്കലും അത് സംഭവിച്ചില്ല….
അങ്ങനെ ഋതുവിന്റെ ലാസ്‌റ് വർക്കിംഗ് ഡേയ്. അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്….നെഞ്ചോടു ഇറുകെ പിടിച്ചു ചേർത്തൊരു ഹഗ് കൂടെ തന്നപ്പോൾ കണ്ടു നിന്ന എല്ലാരും എന്നെ നോക്കി ചിരിച്ചു. പക്ഷെ ഞാനുള്ളിൽ തകർന്നു തരിപ്പണം ആയിരുന്നു…..
പിറ്റേന്നു പുലർച്ചെയാണ് ഫ്ലൈറ്റ്.
💬 Comments
View all comments