Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
ഞാൻ, ഒടുവിൽ ഞങ്ങൾക്കിടയിലെ കഴിഞ്ഞ ദിവസം നടന്നതുൾപ്പെടെ ഞാനെല്ലാമവളോട് പറഞ്ഞപ്പോൾ. നീലി എന്നെ അടുത്ത തവണ കാണുമ്പോ നല്ല അടിവെച്ചു തരണം എന്ന് പറഞ്ഞു….അവൾ നേരത്തെ പറഞ്ഞിരുന്നു കൂടുതൽ കുഴപ്പത്തിനൊന്നും പോകല്ലേ എന്ന്, പക്ഷെ രണ്ടാൾക്കും ആവേശമാണല്ലോ. പിടി വിട്ടുപോയി…..
ഞാൻ പാതി ഉറക്കത്തിൽ ആയിരിക്കുമ്പോ എന്റെ ഋതു വീഡിയോ കാൾ ചെയ്തു ….
അവളുടെ മനസ്സിൽ എന്തോ വിഷമം പോലെ തോന്നി. കാര്യം എത്ര പ്രോഗ്രസ്സിവ് ആണ് എന്ന് പറഞ്ഞിട്ടും കാര്യമില്ല. പെണ്ണിന്റെയല്ലേ മനസ്!!
ഞാൻ സമാധാനിപ്പിച്ചു, എങ്കിൽ ഇനി അടുത്തയാഴ്ച കാണണ്ട എന്നും പറഞ്ഞപ്പോൾ ഋതു പൊട്ടി കരയാൻ തുടങ്ങി…..
വേണമെന്നും ഉണ്ട്, വേണ്ടെന്നും ഉണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥയാണ്…… എന്ന് കരഞ്ഞു കുതിർന്ന കണ്ണുമായി പറഞ്ഞുകൊണ്ട് ഋതു വീഡിയോ കാൾ ഏൻഡ് ചെയ്തു…
പിന്നീടുള്ള ദിവസങ്ങളുടെ ഏതാണ്ട് ഒരു രൂപം ഞാൻ പറയാം…. കാര്യം അതെനിക്ക് ഓർക്കാൻ ഒട്ടുമിഷ്ടമില്ലാത്ത രാവും പകലുമായതു കൊണ്ടാണ്…..
കാലത്തു ഓഫീസിലേക്ക് ചെന്നാലും മീറ്റിംഗ് നു ഇടയിലും ലഞ്ച് ടൈമിലും ഋതുവിനെ നോക്കാൻ നിന്നില്ല, ഋതുവും അതുപോലെ എന്നോട് സംസാരിക്കാൻ വന്നില്ല….! ഋതു മനസുകൊണ്ട് എന്നെ മറക്കാൻ തയാറെടുക്കുന്നപോലെ എനിക്ക് തോന്നി… അതോ എന്നെ വെറുക്കാനും തുടങ്ങിയോ അവൾ. മനസ് ഇത്ര കല്ലായോ.. ഞാൻ ആ ദിവസം ഓഫീസിൽ റസ്റ്റ് റൂമിൽ ചെന്നു എന്റെ മുന്നിലെ പ്രതിബിംബം മാത്രം കാൺകെ കണ്ണുകൾ അടച്ചു കരഞ്ഞു….
കുറച്ചു നാൾ കൂടെ കടന്നപ്പോൾ ഓഫീസിൽ വെച്ച് അവൾക്കിനി 10 ദിവസം കൂടിയേ ഉള്ളു എന്ന് സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ അത് ശെരിയാണോ എന്നറിയാൻ വേഗം ഋതുവിന്റെ മുറിയിലേക്ക് നടന്നു, ഡോർ തുറന്നപ്പോൾ ഋതു ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു...
എന്താണ് എനിക്ക് പറയേണ്ടതെന്നറിയില്ല …… ഞാൻ ഋതുവിന്റെ എതിരെ ഇരുന്നുകൊണ്ട് അവളുടെ കയ്യിൽ കൈചേർത്തു പിടിക്കാൻ കൈ എത്തിച്ചപ്പോൾ...ഋതു കൈ പിറകിലേക്ക് വലിച്ചു.
സൂര്യാ…..ഞാൻ ഇനി ഒരാഴ്ച കൂടിയേ കാണൂ, വിസയും പോകാനുള്ള ടിക്കറ്റും റെഡിയായി. പിന്നെ ഇപ്പൊ ഗെസ്റ് ആയിട്ടേ പോകാൻ പറ്റൂ. സൊ ഞാൻ റിസൈന്‍ ചെയ്തിട്ടില്ല.
💬 Comments
View all comments