Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
മുഴുവനും ഋതു ആയിരുന്നു. അവളെ വേദനിപ്പിക്കണ്ടായിരുന്നു എന്ന് മനസ് പിടഞ്ഞു, ഡിന്നറും കഴിഞ്ഞിട്ട് ഞാൻ വന്നു കിടന്നപ്പോൾ നീലി വിളിച്ചു സംസാരിച്ചു. എനിക്കൊരു മൂഡ് ഉണ്ടായില്ല, പക്ഷെ അവളത് മനസിലാക്കിയെന്നോണം ചോദിച്ചു. ചേച്ചിയോട് പിണങ്ങിയൊന്നു!! ഇല്ല അങ്ങനെയൊന്നുല്ല എന്ന് പറഞ്ഞു തുടങ്ങിയതാണ് ഞാൻ, ഒടുവിൽ ഞങ്ങൾക്കിടയിലെ കഴിഞ്ഞ ദിവസം നടന്നതുൾപ്പെടെ ഞാനെല്ലാമവളോട് പറഞ്ഞപ്പോൾ. നീലി എന്നെ അടുത്ത തവണ കാണുമ്പോ നല്ല അടിവെച്ചു തരണം എന്ന് പറഞ്ഞു….അവൾ നേരത്തെ പറഞ്ഞിരുന്നു കൂടുതൽ കുഴപ്പത്തിനൊന്നും പോകല്ലേ എന്ന്, പക്ഷെ രണ്ടാൾക്കും ആവേശമാണല്ലോ. പിടി വിട്ടുപോയി…..
ഞാൻ പാതി ഉറക്കത്തിൽ ആയിരിക്കുമ്പോ എന്റെ ഋതു വീഡിയോ കാൾ ചെയ്തു ….
അവളുടെ മനസ്സിൽ എന്തോ വിഷമം പോലെ തോന്നി. കാര്യം എത്ര പ്രോഗ്രസ്സിവ് ആണ് എന്ന് പറഞ്ഞിട്ടും കാര്യമില്ല. പെണ്ണിന്റെയല്ലേ മനസ്!!
ഞാൻ സമാധാനിപ്പിച്ചു, എങ്കിൽ ഇനി അടുത്തയാഴ്ച കാണണ്ട എന്നും പറഞ്ഞപ്പോൾ ഋതു പൊട്ടി കരയാൻ തുടങ്ങി…..
വേണമെന്നും ഉണ്ട്, വേണ്ടെന്നും ഉണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥയാണ്…… എന്ന് കരഞ്ഞു കുതിർന്ന കണ്ണുമായി പറഞ്ഞുകൊണ്ട് ഋതു വീഡിയോ കാൾ ഏൻഡ് ചെയ്തു…
പിന്നീടുള്ള ദിവസങ്ങളുടെ ഏതാണ്ട് ഒരു രൂപം ഞാൻ പറയാം…. കാര്യം അതെനിക്ക് ഓർക്കാൻ ഒട്ടുമിഷ്ടമില്ലാത്ത രാവും പകലുമായതു കൊണ്ടാണ്…..
കാലത്തു ഓഫീസിലേക്ക് ചെന്നാലും മീറ്റിംഗ് നു ഇടയിലും ലഞ്ച് ടൈമിലും ഋതുവിനെ നോക്കാൻ നിന്നില്ല, ഋതുവും അതുപോലെ എന്നോട് സംസാരിക്കാൻ വന്നില്ല….! ഋതു മനസുകൊണ്ട് എന്നെ മറക്കാൻ തയാറെടുക്കുന്നപോലെ എനിക്ക് തോന്നി… അതോ എന്നെ വെറുക്കാനും തുടങ്ങിയോ അവൾ. മനസ് ഇത്ര കല്ലായോ.. ഞാൻ
💬 Comments
View all comments