Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
ആ ദിവസം ഓഫീസിൽ റസ്റ്റ് റൂമിൽ ചെന്നു എന്റെ മുന്നിലെ പ്രതിബിംബം മാത്രം കാൺകെ കണ്ണുകൾ അടച്ചു കരഞ്ഞു….
കുറച്ചു നാൾ കൂടെ കടന്നപ്പോൾ ഓഫീസിൽ വെച്ച് അവൾക്കിനി 10 ദിവസം കൂടിയേ ഉള്ളു എന്ന് സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ അത് ശെരിയാണോ എന്നറിയാൻ വേഗം ഋതുവിന്റെ മുറിയിലേക്ക് നടന്നു, ഡോർ തുറന്നപ്പോൾ ഋതു ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു...
എന്താണ് എനിക്ക് പറയേണ്ടതെന്നറിയില്ല …… ഞാൻ ഋതുവിന്റെ എതിരെ ഇരുന്നുകൊണ്ട് അവളുടെ കയ്യിൽ കൈചേർത്തു പിടിക്കാൻ കൈ എത്തിച്ചപ്പോൾ...ഋതു കൈ പിറകിലേക്ക് വലിച്ചു.
സൂര്യാ…..ഞാൻ ഇനി ഒരാഴ്ച കൂടിയേ കാണൂ, വിസയും പോകാനുള്ള ടിക്കറ്റും റെഡിയായി. പിന്നെ ഇപ്പൊ ഗെസ്റ് ആയിട്ടേ പോകാൻ പറ്റൂ. സൊ ഞാൻ റിസൈന് ചെയ്തിട്ടില്ല. പക്ഷെ മൂന്നു മാസത്തിനു ശേഷം റിജോയിൻ ചെയ്യാം!
ഞാൻ എല്ലാം കേട്ടിരുന്നു, ഋതുവിന്റെ മുന്നിൽ വെച്ച് കരയാൻ എനിക്കായില്ല………... പക്ഷെ വീടെത്തിയതും ഞാൻ പൊട്ടി കരഞ്ഞുപോയി, ജീവിതത്തിൽ ആദ്യമായി സ്നേഹിക്കുന്ന പെണ്ണ്! അവളും തന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷെ അവൾക്ക് പോയല്ലേ പറ്റൂ….ഈ അവസ്ഥ മുൻപേ വരുമെന്ന് ആലോചിക്കണമായിരുന്നു. മനസുകൊണ്ട് തൊട്ടടുത്ത്, പക്ഷെ…..ഞങ്ങള്കിടയിൽ പരസ്പരം ഈ അകലം അത് വിധിയാണ്. എല്ലാം മറക്കാൻ ഞാൻ സ്വയം തയാറെടുത്തു…...
ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് പയ്യെ പയ്യെ കടന്നു...എങ്കിലും ഓരോ ദിവസവും രാത്രിയാകുമ്പോ…..….ഋതുവിനെ ഓർത്തു ഒരിത്തിരി നേരം കരയാതെ എനിക്ക് ഉറക്കം വരുമായിരുന്നില്ല…..
ഋതുവിന്റെയൊപ്പമുള്ള ആ നനവേറിയ രാത്രികൾ…. പരസ്പരം ഇഴുകി ചേർന്ന് ആനന്ദമഴയിൽ ഞങ്ങൾ ഇരുവരും വിയർത്തു കുളിച്ചു കിടന്നുകൊണ്ട് പരസ്പരം
💬 Comments
View all comments