0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.6K

എത്രമേൽ ഇഷ്ടപെടുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ അതെല്ലാം എന്റെ മനസിലേക്കോടിവന്നു….

ഓഫീസിൽ ആണെങ്കിൽ എല്ലാരും ചോദിച്ചു തുടങ്ങി, എന്താണ് ഞങ്ങൾ തമ്മിൽ ഉള്ള പ്രശ്നമെന്നൊക്കെ… പക്ഷെ രേഷ്മ അവൾക്കേ താണ്ടൊക്കെ മനസിലായത് പോലെ ആയിരുന്നു മുഖ ഭാവം, അതുകൊണ്ട് അവള് മാത്രം ഒന്നുമെന്നോട് ചോദിച്ചു ബുധിമുട്ടിച്ചില്ല….കാര്യം ഋതു എന്റെ ബൈക്കിൽ വരുന്നതും കോഫീ കുടിക്കാൻ ഒന്നിച്ചു പോകുന്നതും എല്ലാവർക്കും അറിയാം, ഋതു മറ്റു എംപ്ലോയീസ് ന്റെയൊപ്പം ആരോടും പോകാറുമില്ലല്ലോ… അതുകൊണ്ടു ഞാനെന്തോ ഋതുവിനോട് മോശമായി ചെയ്തത് കൊണ്ടാവാം മിണ്ടാത്തതെന്നു പോലും ഗോസ്സിപ് പരന്നു. ഋതുവിന്‌ അത് മനസിന് വിഷമം ഉണ്ടാകുമോ എന്നായിരുന്നു എനിക്കപ്പോൾ….

എല്ലാം കൊണ്ടും മൂഞ്ചിയ ദിവസങ്ങൾ, എനിക്ക് ജീവിതത്തിൽ ഓർക്കാനിഷ്ടമില്ലത്ത ദിവസങ്ങൾ… ഞാനാർക്കും ഒന്നിനും മറുപടി കൊടുത്തില്ല. പരമാവധി എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു.

എന്റെ ക്യാബിന്റെ അരികിൽ ആരേലും വന്നു നികുമ്പോ അത് ഋതു ആയിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കും.. പക്ഷെ ഒരിക്കലും അത് സംഭവിച്ചില്ല….

അങ്ങനെ ഋതുവിന്റെ ലാസ്‌റ് വർക്കിംഗ് ഡേയ്. അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്….നെഞ്ചോടു ഇറുകെ പിടിച്ചു ചേർത്തൊരു ഹഗ് കൂടെ തന്നപ്പോൾ കണ്ടു നിന്ന എല്ലാരും എന്നെ നോക്കി ചിരിച്ചു. പക്ഷെ ഞാനുള്ളിൽ തകർന്നു തരിപ്പണം ആയിരുന്നു…..

പിറ്റേന്നു പുലർച്ചെയാണ് ഫ്ലൈറ്റ്. ഞാൻ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കികൊണ്ട്, ഒരു നിമിഷം താഴേക്ക് ചാടിയാലോ എന്നുവരെ ആലോചിച്ചു. അവളെപിരിഞ്ഞുള്ള വേദന എനിക്ക് സഹിക്കാൻ കഴിയാതെ ഞാൻ ഫ്ലാറ്റിൽ അങ്ങുമിങ്ങും നടന്നു, ഋതുവിനെ വിളിക്കാൻ പല തവണ ഡയാൽ ചെയ്യണമെന്നു തോന്നി. എന്തോ കഴിയുന്നില്ല.

💬 Comments

View all comments