0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.6K

അവൾ എന്റെ സ്വന്തമല്ലെന്നു മനസ്സിൽ ഞാൻ സ്വയം വിശ്വസിപ്പിച്ചു….

പുലരുമ്പോ ….. വിറക്കുന്ന കൈകളോടെ ഞാൻ ഒരു മെസ്സജുമാത്രം എന്റെ ജീവന് …..അയച്ചു……

ഋതു പക്ഷെ അതിനൊരു അർത്ഥമില്ലാത്ത ? സ്മൈലി റിപ്ലൈ ചെയ്തു. ഇത്രയും നാൾ ഋതുവിനെ എന്റെ സ്വന്തമാക്കണമെന്നു ആലോചിച്ചത് പോലും തെറ്റാണ്, ഒരു കുടുംബിനിയെ സ്നേഹിക്കാം, അവർക്ക് സമ്മതമെങ്കിൽ അവരോടപ്പം രമിക്കാം, പക്ഷെ മനസുകൊണ്ട് ഇത്രയും അടുത്തിട്ടും അരുമല്ലാത്തപോലെ പിരിയേണ്ടി വരുമ്പോ എന്നോട് തന്നെ എനിക്ക് ദേഷ്യവും വെറുപ്പും! സഹതപിക്കാൻ പോലും എന്റെ മനസിന് കഴിയുന്നില്ല…ഇതെങ്ങനെ കടന്നു പോകുമെന്ന് ഒരു പിടിയുമില്ല.

ദിവസങ്ങൾ…അതി വേഗം കടന്നുപോയി, ഞാൻ മടുത്തു കൊണ്ട് ഓഫീസിൽ പോയി വന്നും കൊണ്ടിരുന്നു, ഇടയ്ക്കൊക്കെ ബീച്ചിൽ തനിച്ചു പോകും, ഫുഡ് ഉണ്ടാക്കാനൊന്നും ഒരു മൂഡും ഇല്ല. ശോഭ ചേച്ചിയുടെ അവിടെ നിന്നാണ് ഇപ്പൊ രാവിലെയും വൈകിട്ടും ഫുഡ്. പിന്നെ അടുത്തയാഴ്ച ഫ്ലാറ്റിലേക്ക് നീലിമ വരുന്നുണ്ട്, അവൾക്ക് ക്‌ളാസ് തുടങ്ങാൻ പോവുകയാണ്, ഞാനുമിപ്പോ അവളുടെ വരവിനായി കാത്തിരിക്കുകയാണ് ഒന്നുമില്ലെങ്കിലും ഈ ബോറടി മാറികിട്ടുമല്ലോ…..

ഋതുവിന്റെ റെഡ് ടോപ് ബെഡിന്റെ അരികിൽ കിടക്കുന്നു, ഞാനതെടുത്തു മടക്കി വെച്ചു. ഷവർ കഴിഞ്ഞിട്ട് ഡ്രസ്സ് ഇടുമ്പൊ കാളിംഗ് ബെൽ കേട്ടു. ശോഭ ചേച്ചിയാവും കറിവേപ്പില വേണമെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ എന്നോർത്ത് ഞാൻ… വാതിൽ തുറന്നപ്പോൾ, ജർമനിയിൽ നിന്നും നേരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി കയറി വന്നിരിക്കുന്നു!!

ഋതു…………...❤️

ആദ്യത്തെ നോട്ടമേ കണ്ടുള്ളു, പിന്നെ കണ്ണ് നിറഞ്ഞത് കൊണ്ടൊന്നുമെനിക്ക് കാണാനായില്ല……

പെട്ടിയും ബാഗുമെടുത്തു ഉള്ളിലേക്ക് വെച്ചുകൊണ്ട് കണ്ണീരിൽ കുതിർന്നു പരസ്പരമിറുകെ കെട്ടിപിടിച്ചു ഞങ്ങൾ സോഫയിലിരുന്നു….

നഷ്ടപെട്ട

💬 Comments

View all comments