0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.6K

കുഞ്ഞിനെ തിരികെ കിട്ടിയ അമ്മ ചുംബനം വാരിപൊത്തുന്ന പോലെ എന്നെ മുഖത്താകമാനം നിർത്താതെ ചുംബിച്ചു. കണ്ണീരു തുടച്ചുകൊണ്ടവൾ പുഞ്ചിരിച്ചു, അവളുടെ ശ്വാസം നേരെ വീണപ്പോൾ ഞാൻ ചോദിച്ചു...

എന്താണ് ഉണ്ടായത് …….ന്റെ ഋതു …..

ആദ്യമിച്ചിരി വെള്ളം….വേണം...

ഞാനൊരു ഗ്ലാസിൽ വെള്ളമെടുത്തുകൊണ്ടു ഋതുവിന്‌ കൊടുത്തു…

സൂര്യാ…

ഋതുവും ഞാനും സോഫയിൽ ചേർനിന്നുരുന്നു….അവളുടെ കൈകൾ എന്റെ കൈയിൽ കോർത്ത് പിടിച്ചു…..

ഇവിടെ നിന്ന് പോകുന്ന സമയത്തു തന്നെ എന്റെ പീരിയഡ്‌സ് മിസ് ആയിരുന്നു…. പക്ഷെ എനിക്കുറപ്പുന്നുമൊണ്ടായിരുന്നില്ല, കാര്യം പ്രെഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്തപ്പോൾ ആ കുന്ത്രാണ്ടം റിസൾട്ട് നെഗറ്റീവ് കാണിച്ചു. പിന്നെ അവിടെ ചെന്നതിനു ശേഷം ശരണിന്റെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ വീട്ടമ്മയായി കഴിയുമ്പോ എപ്പോഴും നീ മാത്രമായിരുന്നു സൂര്യാ….എന്റെ മനസ്സിൽ….. പലപ്പോഴും വിളിക്കണമെന്ന് വിചാരിച്ചു ഫോണെടുക്കും, പക്ഷെ കഴിഞ്ഞില്ല.......

നീയന്നത് പറഞ്ഞപ്പോൾ മുതൽ ഞാനെന്നെ വെറുത്തു…..ഒരു കുടുംബിനിയാണെന്നു മറന്നുകൊണ്ട് നിന്നോടൊപ്പം ജീവിക്കാൻ ഞാൻ മോഹിച്ചു….എന്നെ വിശ്വസിച്ചിരുന്നവരെയെല്ലാം ഞാൻ ചതിക്കുകയാണ് എന്ന് ഓർത്തപ്പോ എനിക്ക് പൊട്ടി പോയി….. ഒപ്പം നിനക്കും നല്ലൊരു ജീവിതം കിട്ടാതെയിരിക്കാൻ ഞാൻ കാരണമാകും എന്നോർത്തപ്പോൾ എന്തോ...എനിക്ക് വിളിക്കാൻ കഴിഞ്ഞില്ല….. സൂര്യാ….

അങ്ങനെ ഒരാഴ്ച മുൻപാണ് അത് സംഭവിച്ചത്, ഞാൻ തലകറങ്ങി വീണപ്പോൾ ശരൺ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ഡോക്ടർ പറഞ്ഞു കാണും, എന്റെ വയറ്റിൽ നമ്മുടെ സ്നേഹത്തിൽ പിറവിയെടുക്കുന്ന പുതു നാമ്പിനെ കുറിച്ച്…….?

ഋതു, മാന്യമായി വാക്കുകളിൽ പറയാൻ പറ്റുന്നതല്ല ഞാൻ നിന്നോട് ചെയ്തത്……. എങ്കിലുമെന്നോട് ക്ഷമിക്കില്ലേ…..നീ, ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് ഋതുവിന്റെ പാദങ്ങളിൽ തൊട്ടു…….

ഹേയ് …...എന്തായിത് ….. ഞാനും

💬 Comments

View all comments