0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.6K

കൂടെ അറിഞ്ഞോണ്ടല്ലെ..എല്ലാം…. Its Okay!!

ശരൺ അപ്പൊ എന്ത് പറഞ്ഞു…ഋതു…..

അതോ ….അബോർട് ചെയ്യാമെങ്കിൽ അവന്റെ കൂടെ കഴിയാം, പിന്നെ ജോലിക്ക് പോകാനുമേന്നെയിനി സമ്മതിക്കില്ല എന്ന്!

എന്തിനാ ഇങ്ങനയൊക്കെ പറയുന്നേ ….തന്നോട്? കേട്ടിട്ട് തന്നെ ദേഷ്യം വരുന്നു….

എനിക്ക് പക്ഷെ, ദേഷ്യം വന്നൊനും ഇല്ല, സൂര്യാ സന്തോഷമായി, സ്വന്തം ഇഷ്ടം കൊണ്ട് ഇറങ്ങി വന്നു എന്ന് പറയണ്ടല്ലോ, സത്യം അതല്ലെങ്കിൽ കൂടി…..പിന്നെ ഞാൻ താലിയൂരി വെച്ചുകൊണ്ട്, എന്റെ ചിലവിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റു ബുക്ക് ചെയ്തു ഞാനിങ്ങോട്ടു പോന്നു…..

അവൻ ഉപദ്രവിച്ചോ ഋതു....?? ഋതുവിന്റെ സൗമ്യമായ കവിളിൽ ഞാൻ പതിയെ തലോടിക്കൊണ്ട് ചോദിച്ചു…

ഋതു അതിനു മറുപടി പറയാതെ കരയുക മാത്രം ചെയ്തു….

കുറേനേരം ഒന്നും പറയാനാകാതെ ഞാനും ഋതുവിനെ കെട്ടിപിടിച്ചിരുന്നു... ഋതുവിനെ ഞാനിനി ആർക്കും കൊടുക്കില്ലെന്ന് മനസ് കൊണ്ടുറപ്പിച്ചു. ഒരു കുഞ്ഞിനെ വളർത്താനുള്ള പക്വത എനിക്ക് ഒറ്റയ്ക്കില്ലെന്നു നന്നായിട്ടറിയാം, പക്ഷെ ഋതു കൂടെയുള്ളപ്പോൾ കുഴപ്പമില്ല. എന്തിലും ഏതു കാര്യത്തിലും ഋതു തന്നെയാണ് എന്നെക്കാളും മുന്നിലെന്ന് എനിക്ക് നന്നായിട്ടറിയാം… ഒപ്പം ഋതുവിന്റെ ഭർത്താവിന് അവളെ അര്ഹിക്കുന്നില്ലെന്നു എനിക്ക് നല്ല ബോധ്യമുണ്ട്…..അതുകൊണ്ട് അവളോടപ്പമെനിക്ക് ഒരു ജീവിതം കിട്ടുന്നത് പ്രിവിലേജ് തന്നെയാണ്, പിന്നെ ഇപ്പൊ മൂന്നാമത് ഒരാൾ കൂടെ വരുവാണല്ലോ…….

നിശബദ്ധതയ്ക്ക് വിരാമമിട്ടുകൊണ്ട് ഋതു പറഞ്ഞു….. എന്റെ അച്ഛനും അമ്മയും ഇങ്ങോട്ടേക്ക് വരുന്നുണ്ട്, നമ്മളെ കാണാൻ….

അവരെന്നെ അടിക്കുമോ?!!

ശെയ്!! എന്താ പറയുന്നേ സൂര്യാ..

അല്ല, അടികിട്ടണ്ട പണിയല്ലേ ഞാൻ ചെയ്തത്?!!

ഓഹോ അപ്പൊ എനിക്കതിൽ ഒരുത്തരവാദിത്തവുമില്ലെന്നാണോ ?!!

എന്നല്ല!!

എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ….സൂര്യാ …..

എന്താ ...ഋതു

💬 Comments

View all comments