0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.7K

….എന്തായാലും പറ ….

നീ റെഡിയാണോ സൂര്യാ ?!! നമ്മുടെ കുഞ്ഞിനെ വളർത്താൻ…

ഋതു പറയുന്നതെന്തും ഞാൻ അനുസരിച്ചിട്ടല്ലേ ഉള്ളു.. ഓഫീസിൽ ആയാലും ബെഡ്‌റൂമിൽ ആയാലും!!

ശോ അങ്ങനെ അല്ല!! ശെരിക്കും പറ….

റെഡിയാണ് ….പക്ഷെ ….. പഠിക്കണം…. പാരന്റിംഗിനെ കുറിച്ച്…

ഗുഡ് ബോയ്!! ❤️!

ഋതു എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ ഇറുകെ പുണർന്നു… അവളുടെ കണ്ണുകൾ നനഞ്ഞപ്പോൾ ഋതു എത്രമാത്രം എക്‌സൈറ്റഡ് ആണെന്ന് ഞാൻ മനസിലാക്കി. അവൾക്ക് അമ്മയാവണമെന്നുള്ള മോഹം ഉള്ളിൽ ഇത്രയ്ക്കുണ്ടെന്നു എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു….

ശോഭചേച്ചി വന്നപ്പോൾ കരഞ്ഞ മുഖവുമായി ഇരിക്കുന്ന രണ്ടാളെയും കണ്ടു. ഇനി ഋതു ഇവിടെയാകും താമസിക്കുക എന്നറിഞ്ഞപ്പോൾ അവർ ഹാപ്പി!

എന്നോട് ലീവെടുക്കണ്ട, ഓഫീസിലേക്ക് പൊയ്ക്കോളാൻ ശോഭ ചേച്ചിയും ഋതുവും പറഞ്ഞു...കൂടാതെ ഋതുവിനെ അവർ ശ്രദ്ധിച്ചോളാം എന്നും.

ഞാൻ മനസില്ലാമനസോടെ ബൈക്കിൽ ഓഫീസിലേക്ക് ചെന്നു. കയ്യും കാലും നിലത്തുറക്കുന്നെയില്ല. ആരോടും ഒന്നും പറയാനും വയ്യ. എങ്കിലും പെർമിഷൻ ചോദിച്ചു ഞാൻ 3 മണിയാകുമ്പോ ഓഫീസിൽനിന്നിറങ്ങി. ഞാൻ ഋതുവിന്‌ കുറച്ചു ഡ്രെസ്സും ഇന്നറും എല്ലാം ലുലു ന്ന് വാങ്ങി, പിന്നെ ഹെയ്പെർമാർകെറ്റിൽ നിന്നും ശോഭചേച്ചിക്കും പിള്ളേർക്കും കൂടെ മാലബാറി ബിരിയാണിയും മറക്കാതെ വാങ്ങിച്ചു ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചു, ഫ്ലാറ്റിലെത്തുമ്പോ മുറി നിറയെ അങ്കിൾസ് ആൻഡ് ആൻഡീസ്‌ പിന്നെ കുറെ പിള്ളേരും! എല്ലാരും സെയിം ഫ്ളാറ്റിലെ നയബേർസ്, അവരെല്ലാം പുതിയ ആളെ പരിചയപ്പെടാൻ വേണ്ടി വന്നതാണ്! ശോഭചേച്ചി എല്ലാരോടും പറഞ്ഞു കാണുമെന്നു ഞാനൂഹിച്ചു, ഒരുപേക്ഷ ഞങ്ങൾ ഇവിടെ എല്ലാ ഫ്ലാറ്റിലും പോയി എല്ലരെം പരിചയപെടുമ്പോ ഉള്ള ചളിപ്പ് ഒഴിവായിക്കിട്ടിയതിൽ ശോഭചേച്ചിയോട്

💬 Comments

View all comments