0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.8K

നന്ദിയെങ്കിലും അവർക്ക് കാണിക്കാമായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ കാർ ഓടിക്കുമ്പോ ഋതു അതും പറഞ്ഞു കരഞ്ഞപ്പോൾ …. ഇനിയെന്തിനാ അതോർക്കുന്നെ?!! ഞാനവളെ സമാധാനിപ്പിച്ചു.

ഫ്ലാറ്റിൽ എത്തിയപ്പോൾ ശോഭേച്ചിയുടെ വീട്ടിൽ നിന്നും ലൈറ്റായി നീർ ദോശയും മുളകിട്ടചട്നിയും കഴിച്ചു. അവരോടൊപ്പം ഒരു കുടുംബം പോലെ കുറച്ചു നേരം സംസാരിച്ചു, ഞങ്ങളുടെ ഫ്ലാറ്റിലെത്തി കെട്ടിപിടിച്ചു കിടന്നുറങ്ങാൻ തയ്യാറായി…. ഋതുവിന്റെ മാറിൽ ഞാൻ മുഖം ചേർത്ത്കൊണ്ടു കണ്ണടച്ചു.,,,,

സൂര്യാ……

ഋതു……

ഇത്ര ദിവസം ഞാൻ ഉറങ്ങാതെ ….കട്ടിലിന്റെ ഒരറ്റത്തു കിടക്കുമ്പോ.. ഞാൻ എപ്പോഴും ഓർക്കും….. നിന്റെ അടുത്തൊന്നു വന്നെങ്കിലെന്ന്…..

ഞാനുമിവിടെ ഓരോ രാത്രിയും കരഞ്ഞോണ്ടാണ് നേരം വെളുപ്പിച്ചത്…. ഒരിക്കൽ മരിച്ചാലോ വരെ ചിന്തി.. അത് പറയാൻ ഋതു എന്നെ അനുവദിച്ചില്ല….. എന്നെ ഇറുകെ കൈകൊണ്ട് അമർത്തി അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട്.., എന്റെ മുടിയിൽ ചുംബിച്ചു…..

ഋതു പ്രെഗ്നന്റ് ആവുമെന്ന് വിചാരിച്ചിരുന്നോ…

ആയതുകൊണ്ടല്ലേ...ഇപ്പൊ ഇങ്ങനെ സൂര്യയുടെ മാത്രമായി ഞാൻ ഇരിക്കുന്നത്…

ഋതു….ഞാൻ നീലിമയോട് ജസ്റ് ഞാൻ പറഞ്ഞിരുന്നു…

അതെയോ….

അവൾക്കിഷ്ടാണോ എന്നെ…?

ഫോട്ടോ കണ്ടിട്ടുണ്ട്, നിന്റെ ഫാൻ ഗേൾ ആണ് അവൾ….

ഉം….?…… അപ്പൊ അമ്മായിക്കും അമ്മാവനുമൊക്കെ എങ്ങാണുമെന്നെ ഇഷ്ടമാവാതെ ഇരിക്കുമോ …?

അയ്യോ…ഇഷ്ടാവും എന്റെ പെണ്ണെ… നീയെന്നെക്കാളും അടിപൊളിയല്ലേ…. ജോലിയിലും സാലറിയിലും എല്ലാം…പിന്നെ ഒരു കാര്യം കൂടെ ഋതു നീയറിയണം…

ഉം ...എന്താ ...

അമ്മാവനും അമ്മായിയും ചെറുപ്പം മുതലേ വിചാരിച്ചതു വളരുമ്പോ ഞാൻ നീലിമയോട് പ്രേമം ആകുമെന്നാണ്, പക്ഷെ എന്റെ പെങ്ങളൂട്ടി ആണവൾ... പിന്നീട് കോളേജ് ഒക്കെ ആയപ്പോൾ ഞാനേതെലും സുന്ദരികുട്ടിയെ എത്രയും വേഗം പ്രേമിച്ചു സ്വന്തമാകുന്നെന്നാണ് അവർ

💬 Comments

View all comments