0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 74.8K

കരുതിയെ, പക്ഷെ എനിക്ക് ഇവിടത്തെ കുട്ടികളെ ഒന്നും ഇഷ്ടല്ലലോ….

അതെന്താ… എനിക്ക് ബിരിയാണിപോലത്തെ പെണ്ണിനെ അല്ലെ വേണ്ടത്….. അതെന്താ ബിരിയാണിപോലത്തെ പെണ്ണ്.

ബിരിയാണിയുടെ മണവും രുചിയും അത് നമുക്ക് മുന്നിലെ പ്ളേറ്റിൽ വിളമ്പി വെച്ചത് കാണുമ്പോ ഉള്ള ആ ഭംഗിയും എന്നും ഒരു പുതുമയാണ്…അത് മനസ്സിൽ നിറയ്ക്കുന്ന സന്തോഷം എത്ര വലുതാണ് …...ഇവിടെ ഓഫീസിലൊക്കെ പറയുന്ന ഒരു കൊളോക്കിയൽ സ്ലാങ്ങുണ്ട് എന്ത് വിഷമം വന്നാലും ഒരു ബിരിയാണി കഴിച്ചാൽ അത് കുറച്ചെങ്കിലും കുറയുമെന്ന്…..! ശെരിയല്ലേ… അതുപോലെയാണ്.. ഋതു…. നീയടുത്തുള്ളപ്പോൾ ….. എന്നും മനസ്സിൽ ഒരു പുതുമയാണ്…

ഒപ്പം അമ്മയില്ലാത്ത എനിക്ക് ആ വിഷമങ്ങൾ എല്ലാം ഞാൻ മറക്കാനും കഴിയുന്നുണ്ട്….

ഡാ ചെക്കാ.. മതി …. നീ ഇമോഷണൽ ആവണ്ട, ഞാനുണ്ടല്ലോ കൂടെ… പിന്നെ ….ലഡു ജിലേബി എന്നൊക്കെ എന്നെ പറയുന്നവർ കോളേജിൽ ഒരുപാടുണ്ടായിരുന്നു പക്ഷെ … ബിരിയാണിന്ന് വിളിച്ചത് സൂര്യാ നീയാണ്….

ഋതു പാൽ പുഞ്ചിരി തൂവിക്കൊണ്ടു എന്നെ വലിച്ചവളുടെ മേലെയിട്ടുകൊണ്ട് എന്റെ ചുണ്ടുകളെ നുണഞ്ഞുകൊണ്ടിരുന്നു….. ഞാനവളുടെ പൂമേനിയെ തംബുരു പോലെ തഴുകിയുറക്കിയും കൊണ്ടിരുന്നു…...

ഏതാണ്ട് രാത്രി 1 മണിയായിക്കാണും….

ഋതു വിശക്കുന്നു എന്ന് പറഞ്ഞപ്പോ ഞാൻ എന്റെ ഉറക്കമെല്ലാം മാറ്റിവെച്ചു പോളോ കാറുമെടുത്തു പൈ ദോശയിലേക്ക് ഡ്രൈവ് ചെയ്തു. കേക്കണോ എന്തൊക്കെ അവൾ ഒറ്റയിരിപ്പിന്‌ കഴിച്ചുന്നു? കാടമുട്ട ഒരു ബുൾസൈ ദോശയും, പിന്നെ കാഞ്ചീപുരം ദോശയും. കഴിക്കട്ടെ, നല്ലോണം കഴിക്കേണ്ട ടൈം ആണ്. ഋതു കഴിക്കുന്നതും നോക്കി ഞാൻ താടിക്ക് കൈയ്യും കൊടുത്തു ഇരിപ്പാണ്, ദേ ജസ്റ് ഇപ്പൊ ചൂട് വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുത്തു.

💬 Comments

View all comments