0%

Chapter Title : Black Dahlia 1 [Parvathi]

Author : Parvathi Read All Parts 895

ആരെയാ നിനക്ക് പേടി"...
അവൻ ധരിച്ചിരുന്ന ഷർട്ടിന്റെ കുടുക്കുകൾ ഓരോന്നായി അഴിച്ചുകൊണ്ട് പ്രിയ ചോദിച്ചു......

"എനിക്കറിയില്ല... ആരെയൊക്കെയോ... എന്തിനെയൊക്കെയോ....." നിസംഗതയോടെ അവനൊന്നു മന്ദഹസിച്ചു....

"ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട... ഞാനില്ലേ കൂടെ"

പ്രിയ അവന്റെ ഷർട്ട്‌ അഴിച്ചു, ചുരുട്ടി മുറിയുടെ ഒരറ്റത്ത് വച്ചിരുന്ന ബിന്നിലേക്ക് എറിഞ്ഞു....നന്ദന്റെ പുറത്തും നെഞ്ചിലും വയറിലും തെളിഞ്ഞു കാണുന്ന മുറിവുകളുടെ അവശേഷിപ്പുകളിലൂടെ പ്രിയ പതിയെ വിരലോടിച്ചു.... ബെൽറ്റ് കൊണ്ട് തുടരേ ഏറ്റ പ്രഹരത്തിൽ നിന്നും രൂപംകൊണ്ട മുറിവുകളുടെ അവശേഷിപ്പ്.... മായാത്ത പാടുകൾ....അവന്റെ ദേഹം മുഴുവൻ അത് വ്യാപിച്ചു കിടന്നിരുന്നു..... ഒരിക്കലും മറവിക്ക് കവർന്നെടുക്കാൻ കഴിയാത്ത നോവിന്റെ ഓർമ്മകൾ..... അവളവന്റെ പുറത്തേക്ക് ടവലിൽ പൊതിഞ്ഞ തന്റെ ഇരുമാറിടങ്ങളും അടക്കി വച്ചു....കഴുത്തിന് താഴെയായി അമർത്തി ചുംബിച്ചു.... മാറിടങ്ങളുടെ ചൂടും അവളുടെ അധരങ്ങളുടെ തണുപ്പും പുറത്ത് പതിഞ്ഞതും നന്ദു കണ്ണുകൾ മുറുക്കെ അടച്ചു തുറന്നു

"കുളിച്ച് റെഡി ആയിട്ട് വാ.....ലേറ്റ് ആവുന്നു...."

ദേവപ്രിയ എഴുന്നേറ്റു മാറാനുള്ള വസ്ത്രങ്ങൾ എടുക്കാനായി അലമാര തുറന്നതും നന്ദു ബാത്‌റൂമിലേക്ക് കയറി......അവളൊരു ക്രീം നിറത്തിലെ കട്ടി കുറഞ്ഞ സ്വെറ്ററും സ്ലിം ഫിറ്റ്‌ ജീൻസും ധരിച്ചു,.... കഴുത്തിൽ മാലയോ കാതുകളിൽ കമ്മലോ മറ്റ് ആഭരണങ്ങളോടോ അവൾക്ക് തീരെ താല്പര്യമില്ലായിരുന്നു....ചുണ്ടുകളിൽ അല്പം ലിബ് ബാം പുരട്ടി

.
.
.

നീലാന്ധരയിലെ ഗോവിന്ദപിള്ള മെമ്മോറിയൽ ഗവണ്മെന്റ് കോളേജിന്റെ മുന്നിൽ വന്നുനിന്ന സ്പ്ലെൻഡർ ബൈക്കിൽ നിന്നും നന്ദു ഇറങ്ങി....ഇരുണ്ട നിറത്തിലെ ടീഷർട്ടും ജീൻസും ആയിരുന്നു വേഷം....മുഖത്ത് മാസ്ക് ധരിച്ചിരുന്നു....

പാർക്കിങ് ഏരിയയിലേക്ക് ബൈക്ക് ഒതുക്കി വച്ചതിനു ശേഷം ദേവപ്രിയ നന്ദുവിന്റെ അരികിലേക്ക് വന്നു

"അടുത്ത മൂന്നു വർഷം

💬 Comments

View all comments