Chapter Title : Black Dahlia 1 [Parvathi]
ആർമാദിക്കാനുള്ള സ്ഥലം"
കോളേജിലേക്ക് നോക്കി പ്രിയ പറഞ്ഞതും നന്ദു അവളെ ദയനീയമായി നോക്കി....
"ആകെ ഒരു നെഗറ്റീവ് വൈബുള്ള കോളേജ്...."
ഹരിനന്ദന്റെ കണ്ണുകൾ ക്യാമ്പസ് മുഴുവൻ ഓടിനടന്നു....മൂന്ന് സാമാന്യവലിപ്പമുള്ള ബിൽഡിംഗുകളായി ഉയർന്നുനിൽക്കുന്ന കോളേജിന്റെ ഒത്ത നടുവിൽ ശ്രദ്ധ ആകർഷിക്കും വിധം ഉയരത്തിൽ പടർന്നു നിൽക്കുന്ന പഞ്ഞിമരം... ഏപ്രിൽ മെയ് മാസങ്ങളിൽ കായപൊട്ടി പഞ്ഞി പൊഴിക്കുന്ന വന്മരം....
"വരിക
പഠിക്കുക
സീനിയേഴ്‌സിനെ അനുസരിക്കുക
പോകുക"
മരത്തിന്റെ കീഴെ ചാരി വച്ചിരുന്ന ബോർഡിൽ എഴുതിയിരുന്നത് നന്ദു വായിച്ചു....അവനത് പ്രിയക്ക് കാണിച്ചു കൊടുത്തു....
"അത്യാവശ്യം റാഗിങ്ങും കാര്യങ്ങളും ഒക്കെയുള്ള കോളേജ് ആണെന്ന് തോനുന്നു...." ദേവപ്രിയ നെടുവീർപ്പോടെ പറഞ്ഞതും പെട്ടെന്ന് നന്ദു അവളുടെ കൈ തണ്ടയിൽ മുറുക്കെ പിടിച്ചു....പ്രിയ നന്ദുവിന്റെ വിളറിയ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു, അവന്റെ കൈയിൽ വിരലുകൾ കോർത്തു പിടിച്ചു....
"ഞാനില്ലേ കൂടെ....നിന്നെ ആരും ഒന്നും ചെയ്യില്ല"
.
.
.
ദേവപ്രിയയുടെ ഒപ്പം Bcom ആദ്യവർഷ വിദ്യാർത്ഥികളുടെ ക്ലാസ് മുറി അന്വേഷിച്ചു നടക്കുമ്പോൾ നന്ദുവിന്റെ ഉള്ളം സംഘർഷഭരിതമായിരുന്നു.... ആദ്യമായി സ്കൂളിൽ എത്തിയതുപോലെ ഹൃദയം വിറകൊണ്ടു....
അല്പനേരത്തെ തിരച്ചിലിനൊടുവിൽ കിഴക്കുദർശനത്തിൽ നിലകൊള്ളുന്ന കോളേജിന്റെ ഇടതുവശത്തെ കെട്ടിടത്തിൽ രണ്ടാമത്തെ നിലയിൽ ഇരുവരും തങ്ങളുടെ ക്ലാസ്സ് കണ്ടുപിടിച്ചു....അന്ന് രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് ഇല്ലാത്തതുകൊണ്ടുതന്നെ ക്യാമ്പസ് ഉറങ്ങികിടന്നു.....
ദേവപ്രിയ നന്ദുവിന്റെ കൈപിടിച്ച് ക്ലാസിനുള്ളിലേക്ക് കയറി....അത്യാവശ്യം വലിയൊരു ക്ലാസ്സ്മുറി....പ്രൊജക്റ്ററും വൈറ്റ്ബോർഡും ഉൾപ്പെടെ നവീകരിച്ച മുറിയിൽ
ആൺകുട്ടികളുടെ ഭാഗത്തും പെൺകുട്ടികളുടെ ഭാഗത്തും കുറച്ചുപേർ ഇരിപ്പുണ്ട്.... ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ഏഴെട്ടുപേരിൽ അവളുടെ കണ്ണുകൾ ഉടക്കി.... വീർത്തിരിക്കുന്ന ചുണ്ടുകളിൽ സിഗരെറ്റിന്റെ ഉപയോഗം കാരണം രൂപപ്പെട്ട
💬 Comments
View all comments