Chapter Title : Black Dahlia 1 [Parvathi]
കറുപ്പ് തെളിഞ്ഞു കാണാം.... ചുവപ്പ് പടർന്ന കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു....
പ്രിയ മുഖം ഉയർത്തി നന്ദുവിന്റെ കണ്ണുകളിലേക്ക് നോക്കി....ഉറക്കമില്ലാത്ത രാത്രികളെ എടുത്തുകാണിക്കുന്നതുപോലെ അവന്റെയും കണ്ണുകൾക്ക് ചുറ്റും നേർത്ത കറുപ്പ് നിറമുണ്ട്....പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തെ രണ്ടാമത്തെ ബെഞ്ചിൽ പ്രിയ ഇരുന്നു, ബാഗ് ഇറക്കി ഡെസ്കിൽ വച്ചു.... അവൾ ഇരുന്നതിന്റെ നേരെ ഓപ്പോസിറ്റായി നന്ദുവും...
.
.
.
.
"നോക്കിയേടാ......മുഴുത്ത സാധനം"
ഫിറ്റ് ജീൻസിൽ എടുത്തറിയുന്ന ദേവപ്രിയയുടെ പിന്നഴകിലേക്ക് നോക്കി പിന്നിലെ ബെഞ്ചിൽ ഇരുന്നവരിൽ തസ്‌വീഹ് എന്ന് പേരുള്ള ഒരുവൻ ചിരിയോടെ കണ്ണുകാണിച്ചു....അവന്റെയടുത്ത് ഇരുന്ന രണ്ടു പെൺകുട്ടികൾ കുണുങ്ങി ചിരിച്ചു തസ്‌വീഹിന്റെ കൈയിൽ പതിയെ ഇടിച്ചു
"ജാഡ കണ്ടിട്ട് ഏതോ പണചാക്ക് ആണെന്ന് തോനുന്നു..... അവളുടെ മുടി നോക്കിയേ..... രെസോണ്ടല്ലേ...."
കൂട്ടത്തിൽ ദേവികയെന്ന് പേരുള്ള പെൺകുട്ടി ദേവപ്രിയയുടെ തോളൊപ്പം വെട്ടിയിട്ട ഇടതൂർന്ന മുടിയിഴകൾ അസൂയയോടെ നോക്കി പറഞ്ഞു....
"ഒന്ന് മുട്ടി നോക്കിയാലോ...."
തസ്‌വീഹിന്റെ അപ്പുറം ഇരുന്ന ആദർശ് എന്ന് പേരുള്ളവൻ എഴുന്നേറ്റതും തസ്‌വീഹ് അവനെ പിടിച്ചിരുത്തി
"വെപ്രാളം കാണിക്കാതെ... ആ ചരക്ക് ഒന്ന് വന്നതല്ലേ ഉള്ളു..... സമയമുണ്ട്...."... തസ്‌വീഹ് ചിരിച്ചു....
.
.
.
ഏകദേശം എൺപതോളം ആദ്യവർഷ വിദ്യാർത്ഥികൾ അന്ന് ക്ലാസ്സിൽ ഹാജരായി....കൃത്യം സമയം ഒമ്പതര കഴിഞ്ഞതും ഫിനാൻഷ്യൽ അക്കൗണ്ടിങ് വിഷയം പഠിപ്പിക്കുന്ന ലേഖ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നു
"Good morning students....എല്ലാവർക്കും നമസ്കാരംഎന്റെ പേര് ലേഖ...ഫിനാൻഷ്യൽ അക്കൗണ്ടിങ് ആണ് സബ്ജെക്ട്" ആദ്യം തന്നെ മിസ്സ് സ്വയം പരിജയപ്പെടുത്തി....
"പ്ലസ് ടുവിന് ശേഷം കോളേജ് ജീവിതം ഒന്ന് ഡിഫ്റെന്റ് ആയിരിക്കും.
ആദ്യം കുറച്ച് കൺഫ്യൂഷൻ, കുറച്ച് nervousness
💬 Comments
View all comments