0%

Chapter Title : Black Dahlia 1 [Parvathi]

Author : Parvathi Read All Parts 1.3K

"ആര്...."ഹരിനന്ദൻ ആകാംഷയോടെ ചോദിച്ചു

"മിത്ര മുരളി...."
ഭൂമിക പറഞ്ഞതും നന്ദുവിന്റെ കണ്ണുകളിൽ സംശയം പടർന്നു.... എവിടെയോ കേട്ടുമറന്ന പേര്... മിത്ര മുരളി

"അറിയില്ലേ.... കുറെ നാൾ മുന്നേ വാർത്തയിൽ ഒക്കെ ഉണ്ടായിരുന്നല്ലോ!! കോളേജ് വിദ്യാർത്ഥിനിയെ കാണാനില്ലെന്നും പറഞ്ഞിട്ട്.... ഇപ്പൊ ഏകദേശം ഏഴെട്ട് മാസം ആയിക്കാണും.... അതീ കോളേജിലെ കുട്ടി ആയിരുന്നു.. മിത്ര മുരളി..."
ഭൂമിക ആ ഫോട്ടോ തിരികെ അവന്റെ കൈയിൽ വച്ചു കൊടുത്തു....

"എന്തുപറ്റിയതാ ആ കുട്ടിക്ക്...."
മിത്രയുടെ ചിത്രത്തിലേക്ക് നോക്കി നന്ദു അറിയാതെ ചോദിച്ചു

"ആവോ... ആർക്കറിയാം....പുറത്ത് ഈ കോളേജിന് അത്ര നല്ല പേരൊന്നും അല്ല...."
ഭൂമിക പറഞ്ഞതും നന്ദു ഒന്നമർത്തി മൂളി...

.
.
.
.

"ഹേയ്..."
ദേവപ്രിയയുടെ അരികിലേക്ക് വന്ന ആദർശ് അവളുടെ മുന്നിലെ ഡെസ്കിലേക്ക് ചാടി കയറിയിരുന്നു

"എന്താ...."തികച്ചും പാരുഷ്യമായിതന്നെ പ്രിയ അവനോട് ചോദിച്ചു

"ഐ പി എസിന്റെ മോൾ ആണെന്നും പറഞ്ഞ് ഇത്രക്ക് ജാഡ വേണ്ടാട്ടോ...."
ആദർശ് ചിരിയോടെ പറഞ്ഞു, തൊട്ടുപിന്നാലെ ദേവപ്രിയ ചാടി എഴുന്നേറ്റു... അവളുടെ കണ്ണുകളിലെ അഗ്നി കണ്ട് അവനറിയാതെ ഡെസ്കിൽ നിന്നും ഇറങ്ങി നിലത്ത് നിന്നു....

പ്രിയയുടെ അരികിൽ ഇരുന്ന വൈഷ്ണവിയും, ഏറ്റവും പുറകിലെ ബെഞ്ചുകളിൽ ഇരുന്ന തസ്‌വീഹും അവന്റെ സുഹൃത്തുക്കളും ഉൾപ്പെടെ ക്ലാസ്സിലുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും ശ്രദ്ധ അവരിലേക്കായി...

"മോനെ.... ഒരുതവണകൂടെ വീട്ടിൽ ഇരിക്കുന്നവരുടെ പേര് മിണ്ടിയാൽ നീ ഇടികൊള്ളും.... നീയും കൊള്ളും, എന്നെ കാലത്തെ "ചരക്ക്" എന്ന് വിശേഷിപ്പിച്ച ആ തടിയനും കൊള്ളും..... "
ദേവപ്രിയ തസ്‌വീഹിന്റെ നേരെ കൈചൂണ്ടി....കടുത്ത അപമാനത്തിൽ ആദർശ് അവളുടെ മുന്നിൽ നിന്ന് വിയർത്തു....ദേവപ്രിയയുടെ വാക്കുകൾ

💬 Comments

View all comments