Chapter Title : Black Dahlia 1 [Parvathi]
കേട്ട തസ്‌വീഹിന് ശരീരത്തിലെ തൊലി ഉരിയുന്നതുപോലെ തോന്നി
"ഡീ നീ ആദ്യത്തെ ദിവസം തന്നെ ആളാവാൻ നോക്കല്ലേ...."
ആദർശ് അവളുടെ നേരെ കൈചൂണ്ടി രോഷത്തോടെ പറഞ്ഞു...
"എന്റെ ഒരിടിക്ക് ഇല്ലാത്ത നിന്റെയൊക്കെ മുന്നിൽ എന്തോ ആളാവാനാ...."
ദേവപ്രിയ ഉറക്കെ ചിരിച്ചു....മറുപടി പറയാൻ കഴിയാതെ അവൻ ദേഷ്യത്തോടെ വെട്ടിതിരിഞ്ഞ് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, ഇടനാഴിയിൽ സംസാരിച്ചു നിൽക്കുന്ന ഭൂമിയെയും നന്ദുവിനെയും അവനൊന്ന് ഇരുത്തി നോക്കി, സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി
"ഏതാ അവൻ...."
ആദർശ് തന്നെ ഇത്രയും കടുപ്പത്തിൽ നോക്കിയതിന്റെ അർത്ഥം മനസ്സിലാവാതെ നന്ദു ചോദിച്ചു...
"ആവോ...." അറിയില്ലെന്ന മട്ടിൽ ഭൂമിക കൈ മലർത്തി
.
.
.
ദേവപ്രിയക്ക് വൈകുന്നേരവും ജിമ്മിൽ പോകുന്ന പതിവുണ്ട്... നന്ദുവിനെയും കൂടെ കൂട്ടാറുണ്ട്.... ജിമ്മിൽ രാവിലെ അഞ്ചു മണി മുതൽ 9 മണിവരെ നീണ്ടു നിൽക്കുന്ന സെക്ഷൻ കൈകാര്യം ചെയ്യാൻ ക്രിസ്റ്റീന എന്ന് പേരുള്ള ഒരു ലേഡി ട്രെയിനറുണ്ട്... വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്തുമണിവരെയുള്ള സെക്ഷന് ദേവപ്രിയ ഉണ്ടാകും....ബോക്സിങ് പഠിക്കുന്നവർ വൈകുന്നേരത്തെ സെക്ഷൻ ആവും അറ്റൻഡ് ചെയ്യുക
നിശാഗിരി ജംഗ്ഷനു സമീപം റോഡ് സൈഡിൽ രണ്ടു നിലകളായി ഉയർന്നു നിൽക്കുന്ന D H boxing and fitness center..... ബോക്സിങ് ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ വരുന്നവരുടെ ഒപ്പം ദേവപ്രിയ നന്ദുവിനെയും പിടിച്ചു നിർത്തും....എട്ട് മണിക്ക് ക്ലാസ്സ് അവസാനിക്കും, പിന്നെ ഒന്നൊന്നര മണിക്കൂർ ഇരുവരും ചേർന്നാവും വർക്കൗട്ട്....പത്തുമണിക്ക് ജിം close ചെയ്ത് ഇരുവരും വീട്ടിലേക്ക് പുറപ്പെട്ടു.... ഇരുവരെയും കാത്ത് ശ്രീലയത്തിന്റെ ഉമ്മറത്ത് അമ്മ ഇരിപ്പുണ്ടായിരുന്നു
"പ്രിയദർശിനി മേഡം ഉറങ്ങീലെ...."...ഇരുവരും തിരികെ എത്താതെ
💬 Comments
View all comments