0%

Chapter Title : Black Dahlia 1 [Parvathi]

Author : Parvathi Read All Parts 906

അമ്മ ഉറങ്ങില്ലെന്ന് അറിഞ്ഞുവച്ചുകൊണ്ടുതന്നെ പ്രിയ കളിയായി ചോദിച്ചു.....

"നന്ദൂട്ടൻ ക്ഷീണിച്ചല്ലോ...."ദേവപ്രിയയുടെ ചോദ്യം പുച്ഛത്തോടെ പാടെ അവഗണിച്ചുകൊണ്ട് അമ്മ നന്ദുവിന്റെ മുഖത്ത് തലോടി.... പ്രിയ മുഖംകോട്ടി അകത്തേക്ക് കയറിപ്പോയി....

"കോളേജ് കൊള്ളില്ല അമ്മാ....".... നന്ദുവിന്റെ മുഖം ദയനീയമായി

"പോയി തുടങ്ങിയതല്ലേ ഉള്ളു... ഒക്കെ ശരിയാവും....പോയി കുളിച്ചിട്ട് വാ.... അമ്മ മുട്ട പുഴുങ്ങി വച്ചേക്കാം...."
അമ്മ സ്നേഹത്തോടെ പറഞ്ഞതും നന്ദു ഉള്ളിലേക്ക് കയറി മുകളിലെ നിലയിലെ തന്റെ മുറിയിലേക്ക് ചെന്നു....

അവൻ അകത്തേക്ക് കയറിയ നിമിഷം റൂമിന്റെ വാതിൽ അടഞ്ഞു....നന്ദു ഞെട്ടി പുറകിലേക്ക് നോക്കിയപ്പോഴേക്കും ദേവപ്രിയ മുറിയുടെ വാതിൽ കുറ്റിയിട്ടിരുന്നു....സ്പോർട്സ് ബ്രായും ലെഗ്ഗിങ്‌സും ധരിച്ചു നിന്ന പ്രിയയുടെ ശരീരംകണ്ട് നന്ദു മുഖം വെട്ടിച്ചു

"ഇപ്പൊ വേണ്ട പ്രിയ... അമ്മ ഉറങ്ങിയിട്ടില്ല....." നന്ദു വിലങ്ങനെ തലയാട്ടി....

"ഒരു കിസ്സ് മതി...."
പ്രിയ അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.... വിയർത്തുകുതിർന്ന അവളുടെ വസ്ത്രങ്ങളിൽ നിന്നും ഉയരുന്ന ഗന്ധം ഹരിനന്ദന്റെ സിരകളിൽ ഇരുട്ട് പടർത്തി....വികാരങ്ങളെ കടിഞ്ഞാണിടാനെന്നപോലെ അവൻ കണ്ണുകൾ ഇറുക്കെ അടച്ചു.......അല്പനേരത്തെ ഇടവേളക്ക് ശേഷം നേർത്ത് അത്രയും മൃദുലമായ എന്തോ ഒന്ന് ഇടതു ചെവിയിൽ ഉരസുന്നത് നന്ദു അറിഞ്ഞു....

"എനിക്കെന്ത് ഇഷ്ടാണെന്ന് അറിയോ നിന്നെ.... Im addicted to you...."നിശ്വാസവും ശബ്ദവും കലർന്ന സ്വരം അവന്റെ കാതുകളിൽ ചൂടായി പതിഞ്ഞു, ഇടതുകൈ അറിയാതെ അവളുടെ അരക്കെട്ടിന്റെ വശത്ത് പതിഞ്ഞു.... തന്റെ ചെയ്തികളിൽ നിയന്ത്രണം നഷ്ടമാകുന്ന ഹരിനന്ദന്റെ മുഖത്തേക്ക് ദേവപ്രിയ ഉറ്റുനോക്കി.. അവന്റെ കവിൾതടങ്ങളിൽ അവൾ ഇരുകൈകളും ചേർത്ത് വച്ചു,മുഖത്ത് പതിഞ്ഞ തണുത്ത കൈകളുടെ സ്പർശനത്തിൽ നന്ദന്റെ കൺപോളകൾ ഒന്നുവെട്ടി

"പ്രിയ...."

"ശ്ഹ്..... "

💬 Comments

View all comments