Black Dahlia 3 [Parvathi]
Black Dahlia 3
Author : Parvathi | www.kkstories.com | Previous Part
പ്രിയയുടെ ഒപ്പം ക്ലാസ്സിലേക്ക് കയറിയ നന്ദു ഇന്നലെ ഇരുന്ന അതേ ബെഞ്ചിൽ വന്നിരുന്നു.... അതിന് എതിർവശത്ത് പെൺകുട്ടികളുടെ ഭാഗത്തുള്ള ബെഞ്ചിൽ പ്രിയയും വൈഷ്ണവിയും ഭൂമികയും ഇരുന്നു....
"I hate them...."
തടികൊണ്ട് പണിത പഴയ ഡെസ്കിന് പുറത്ത് എഴുതി വച്ചിരിക്കുന്ന വരികളിലൂടെ അവന്റെ വിരലുകൾ സഞ്ചരിച്ചു... ഇന്നലെയും ഇവ തന്റെ ശ്രദ്ധ പിടിച്ചുവാങ്ങിയിരുന്നു....
"I hate them
I hate them
I hate them
I hate them...."... തുടരെ തുടരെ എഴുതിയിരിക്കുന്ന വാക്കുകൾ മഷിക്കുപകരം വേദനകൊണ്ട് എഴുതിയിരിക്കുന്നതുപോലെ നന്ദുവിന് തോന്നി.... പഴയ ഡെസ്കിൽ ആരും ശ്രദ്ധിക്കാത്ത രീതിയിൽ എഴുതിയ വളരെ നേർത്ത അക്ഷരങ്ങൾ... അതൊരു വരിപോലെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ എഴുതി വച്ചിരുന്നു....എന്തോ സംശയം തോന്നി നന്ദു കുനിഞ്ഞു നോക്കി....
ഡെസ്കിന്റെ, നന്ദു ഇരിക്കുന്ന കോർണർ ഭാഗത്തെ കടഞ്ഞെടുത്ത മരക്കാലിൽ എന്തൊക്കെയോ കുത്തിവരച്ചുവച്ചിരിക്കുന്നത് നന്ദു കണ്ടു....ഒറ്റനോട്ടത്തിൽ ഒരർത്ഥവും ഇല്ലാത്ത വരച്ചുകുറിക്കലുകൾ.....മേശയുടെ മുകളിലെ എഴുത്തിന് പുറകെ മേശയുടെ കാലുകളിലെ ചിത്രപണികൾ.... ക്ലാസ്സിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ ഡെസ്കിൽ തോന്നുന്നതുപോലെ എഴുതുന്നതും കുത്തി വരയ്ക്കുന്നതും അത്ര വലിയ കാര്യമല്ല... എന്നിട്ടും അവനു കൗതുകവും ഉള്ളിൽ നിറഞ്ഞ ഓർമ്മകളിൽ വേദനയും തോന്നി
നന്ദൻ ബാഗിൽ നിന്നൊരു ബുക്കും പേനയുമെടുത്ത് ഡെസ്കിൽ വച്ചു... സാവധാനം ബുക്കിന്റെ പുറകിലെ പേജിൽ "i hate them" എന്നൊരു തലക്കെട്ട് നൽകി... ഇടയ്ക്കിടെ മേശയുടെ കാലിലേക്ക് നോക്കി ബുക്കിൽ എന്തൊക്കെയോ വരഞ്ഞു തുടങ്ങി.....ആരോ എന്നോ ബാക്കിവച്ചുപോയ കുത്തിവരയലുകൾക്ക് അവൻ ജീവൻ നൽകുകയായിരുന്നു....
തസ്‌വീഹും ആദർശും ക്ലാസ്സിലേക്ക് എത്തിയതും പ്രിയ അവരെ നോക്കി....
"ഇവർക്കെന്താ സീനിയേഴ്സ് ആയിട്ട് കണക്ഷൻ...."... അവൾ വൈഷ്ണവിയുടെയും ഭൂമിയുടെയും നേരെ ശ്രദ്ധ തിരിച്ചുകൊണ്ട് ചോദിച്ചു
"അവന്റെയൊക്കെ മോന്ത കണ്ടില്ലേ... എല്ലാം കഞ്ചാവുകളാ... ചെലപ്പോ കഞ്ചാവ് കണക്ഷൻ ആവും...."
വൈഷ്ണവി തമാശയോടെ പറഞ്ഞതാണെങ്കിലും അതിലൊരു സത്യം മറഞ്ഞിരിപ്പുള്ളതുപോലെ ദേവപ്രിയക്ക് തോന്നി... കാരണം ഇവരെല്ലാവരിലും കോമൺ ആയിട്ട് ഉള്ളത് ലഹരി ആവണം.....
ആദർശും തസ്‌വീഹും പതിവുപോലെ ബാക്ക് ബെഞ്ചിൽ പോയിരുന്നു....
"ദേവിക വന്നില്ലേ ഇന്ന്..."തസ്‌വീഹ് മുഖം തിരിച്ച് പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കി....
"ബോധം വന്നിട്ടുണ്ടാവില്ല...."ആദർശ് ലാഘവത്തോടെ പറഞ്ഞു....
"ഡേയ്....നീ അവൾക്ക് ഏത് സാധനം കൊടുത്തത്"... തസ്‌വി അവനെനോക്കി കണ്ണുമിഴിച്ചു
"കല്ല്...."
"ആ പെണ്ണ് ചത്തുപോകും കേട്ടോ...."
"ചാകുന്നെങ്കിൽ ചാകട്ടെ മൈ₹%... എനിക്ക് മടുത്തു അവളെ...."
പേനകൊണ്ട് ഡെസ്കിൽ തുടരെ തുടരെ കുത്തിക്കൊണ്ട് ആദർശ് മുരണ്ടു....ലഹരി ഉപയോഗത്താൽ ചുവന്ന അവന്റെ കണ്ണുകൾ പ്രിയയുടെ മേലെ ആയിരുന്നു
.
.
.
"എന്തോ കാര്യമായിട്ട് വരയ്ക്കുന്നുണ്ടായിരുന്നല്ലോ..."
ലഞ്ച് ബ്രേക്കിന് നന്ദുവിന്റെ അരികിൽ
വന്നിരുന്ന പ്രിയ പതിവിലും ആകാംഷ മുഖത്തു വരുത്തി ചോദിച്ചു.... അവൻ ബാഗിലെന്ന് എടുത്ത ബുക്കിന്റെ പിൻഭാഗം തുറന്ന് അവളെ കാണിച്ചു....
"I hate them..."
ചിത്രത്തിന്റെ തലക്കെട്ട് അവൾ വായിച്ചു....കസേരയിലോ സ്ടൂളിലോ ഇരിക്കുന്ന ഒരു പെൺകുട്ടി.... വ്യക്തമല്ല....ജട കെട്ടിയതുപോലെയുള്ള അവളുടെ മുടിയിഴകൾ മുഖത്തുകൂടെ മറഞ്ഞു കിടക്കുന്നു....പിന്നിൽ
💬 Comments
View all comments