Chapter Title : Black Dahlia 8 [Parvathi]
ക്ഷണിച്ചു.....അവൻ അവളുടെ അരികിൽ ഇരുന്നു, നിലാ വെളിച്ചത്തിൽ ഓളം വെട്ടുന്ന കുളത്തിലേക്ക് കണ്ണുകൾ നട്ടു.....പ്രിയ ഫോൺ ലോക്ക് മാറ്റി, ഫ്ലാഷ് ഓഫ് ചെയ്തു, whatsapp തുറന്ന് വരാൻ ലേറ്റ് ആകുമെന്ന് പ്രിയദർശിനിക്ക് ഒരു message ഇട്ടു....
"എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്....."
എന്തുകൊണ്ടോ ആ ഒരു സാഹചര്യം നന്ദുവിന് അലോസരമായി തോന്നി... അപരിചിതമായ ചുറ്റുപാടുകളും, രാത്രിയുടെ ഇരുട്ടും, ഭീതിയുടെ തണുപ്പുമേന്തി ശരീരത്തെ തഴുകുന്ന ഇളംകാറ്റും.... പെട്ടെന്ന് നന്ദുവിന്റെ ഇടതുകൈയിൽ പ്രിയ തന്റെ വലതുകൈ ചേർത്തുപിടിച്ചു,.... പെട്ടെന്നൊരു ധൈര്യം കൈവന്നതുപോലെ ഹരിനന്ദൻ ഒന്ന് നിവർന്നിരുന്നു...
"ഈ ലോകം ഒത്തിരി വലുതാ നന്ദു.... ഇരുട്ടും, ഭയവും, വേദനയും ഒക്കെ....എന്നുവച്ച് ഞാൻ കൂടെ ഉള്ള കാര്യം മറക്കരുത്...."
പ്രിയ ചിരിയോടെ പറഞ്ഞതും നന്ദു അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി.....ചുറ്റുപാടും പരന്നുകിടക്കുന്ന നിലാവും ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും അവളുടെ കണ്ണുകളിലേക്ക് ചുരുങ്ങിയതുപോലെ....ലോകം ഒത്തിരി വലുതാണ്..... നന്ദുവിന് തന്റെ ലോകത്തെ പൂർണമായും പ്രിയയിലേക്ക് ചുരുക്കാൻ തോന്നി....
"ഞാൻ നിന്നെ ഇന്നോളവും എന്റെ ബ്രദർ ആയിട്ട് കണ്ടിട്ടില്ല..... ഞാൻ നിന്നെ ഏത് കണ്ണുകൊണ്ടാണ് കാണുന്നതെന്ന് നിനക്കും അറിയാം.... അമ്മക്കും അച്ഛനും അറിയാം..... ആരും നിന്നെ ഒന്നും പറയില്ല.... അതുകൊണ്ട് അവരെ ആരെയും പേടിക്കേണ്ട ആവശ്യമില്ല... എല്ലാം ഉൾകൊള്ളാൻ നിനക്ക് പേടിയാണ് എനിക്കറിയാം.... പക്ഷെ... പക്ഷെ ഞാൻ കൂടെയുണ്ടെന്നുള്ള കാര്യം മറക്കരുത്...."
പ്രിയ ഒന്നുകൂടെ അവന്റെ അരികിലേക്ക് ചേർന്നിരുന്നു....
"പ്രിയ ഞാൻ.... എനിക്ക്....."... വാക്കുകൾ ഇല്ലാതെ നന്ദു തപ്പി തടഞ്ഞു....
"അറിയാം.... എനിക്കറിയാം.... നീ ഒത്തിരി അനുഭവിച്ചിട്ടുണ്ട്..... ഒത്തിരി ഒത്തിരി.... എല്ലാം എനിക്കറിയാം.....അതൊക്കെ ഭൂതകാലം.... Present ആയിട്ട്
💬 Comments
View all comments