0%

Chapter Title : ബോഡിഗാർഡ് 1 [Mrskin]

Author : Kambikathakal Read All Parts 949

ബോഡിഗാർഡ് 1

Bodyguard Part 1 | Author : Mrskin


ഈ കഥ തികച്ചും സങ്കൽപ്പികം മാത്രമാണ്. ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

എന്റെ പേര് സാം. സാമൂവൽ. ഡിഗ്രി കഴിഞ്ഞു ജോലിയൊന്നും ആകാതെ ഇരിക്കുന്നു. പണ്ട് മുതലേ ആർമിയിൽ ചേരണം എന്നായിരുന്നു ലക്ഷ്യം. അതിനായി നന്നായി പരിശ്രെമിക്കുകയും ചെയ്യുമായിരുന്നു. നല്ല ഉയരമുണ്ട്. ട്രെയിനിങ് വഴി ശരീരവും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബോഡിബിൽഡർ ടൈപ്പ് അല്ലെങ്കിലും ഒരു സെലിബ്രിറ്റി ലെവൽ മസ്‌ക്കുലർ ബോഡി ആണ്. അതുപോലെ കാണാനും സുമുഖൻ.

അച്ഛൻ അലക്സ്‌. അമ്മ സൂസി. രണ്ടു പെങ്ങന്മാർ ഉണ്ട്. മൂത്തവൾ അന്ന. രണ്ടാമത്തവർ ആലിസ്. അന്ന ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്. പഠിക്കാൻ മിടുക്കി, യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ ഒക്കെയുണ്ട്. ഇളയവൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു.

ആർമിയിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് ട്രെയിനിങ് സമയത്താണ് അച്ഛൻ മരിക്കുന്നത്. കുടുംബം നോക്കിയിരുന്നത് അച്ഛനായിരുന്നതിനാൽ അച്ഛന്റെ മരണശേഷം നല്ല കഷ്ടപ്പാടിൽ ആയിരുന്നു. റിക്രൂട്ട്മെന്റ് മുടങ്ങി പട്ടാളത്തിലും കേറാൻ പറ്റിയില്ലെന്ന് മാത്രമല്ല അമ്മയെയും രണ്ടു പെങ്ങന്മാരെയും അച്ഛനില്ലാത്തതിന്റെ കുറവും അറിയിക്കാതെ നോക്കുകയും വേണം. അതിനിടയിൽ ഒരാക്സിഡന്റിൽ അമ്മയും ഞങ്ങളെ വിട്ടു പോയി. പക്ഷെ ഞാൻ തളർന്നില്ല.

ഡിഗ്രി പാസ്സ് ആയെങ്കിലും വല്യ മാർക്ക്‌ ഇല്ലാത്തത് കൊണ്ടും എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ടും കാര്യമായ ജോലി ഒന്നും കിട്ടിയില്ല. അറ്റകുറ്റ പണികളും പിന്നെ സുഹൃത്തുക്കളുടെ സഹായത്തിലും പെങ്ങന്മാരെ പഠിപ്പിച്ചു. ആലീസിന്

💬 Comments

View all comments