0%

Chapter Title : Body swapping miracle [Vasu]

Author : kkstories Read All Parts 805

പൂർണമായി വിട്ടു മാറാത്ത തലവേദനയും ആയി ഞാൻ ആ കൊട്ടാരം പോലെ ഉള്ള വീട്ടിൽ പരഥി.... ഒരു 45 വയസ്സ് തോണിക്കുന്ന ഒരു മധ്യ വയസ്കയായ സ്ത്രീ അന്നേ വിളിച്ചു പറഞ്ഞു " റോഷ ഭക്ഷണം കഴിക്കുന്നില്ലേ? എത്ര നേരം ആയി... നിനക്ക് ക്ലാസ്സ്‌ ഒള്ളത് അല്ലെ " മൃദലമായ ആ ശബ്ദത്തിൽ നിന്നു ഞാൻ അത് അവന്റെ അമ്മ ആണെന്ന് മനസിലാക്കി....

അവർ പറഞ്ഞത് അനുസരിച്ചു ഞാൻ ഒരു വല്യ ഡെയിനിങ് ടേബിൾ മുന്നിൽ ഇരുന്നു.... ആ സ്ത്രീ എന്നോട് ചോദിച്ചു " ടോസ്സ്റ് ഓർ മുഎസ്‌ലി? " ഞാൻ ഒന്നും മനസിലാകാതെ ടോസ്സ്റ് എന്ന് പറഞ്ഞു.... ചുറ്റും നോക്കിയപ്പോൾ ആ കിച്ചണിൽ ഒരുപാട് ജോലിക്കാരുടെ ബഹളം... അപ്പോൾ എന്റെ മുന്നിൽ ഏതോ ജോലിക്കാരൻ മൊരിഞ്ഞ ബ്രെഡും ഒരു കുപ്പിയിൽ മാർമലേഡ് എന്ന് എഴുതിയ ഒരു കുപ്പിയും ഒരു പാക്കറ്റ് ബുവേട്ടറും കൊണ്ട് വച്ച...

അവിടെ ഇരുന്ന് ഇരുമ്പ് കത്തി കൊണ്ട് ഞാൻ അതിൽ പുരട്ടി തിന്നു.... എനിക്ക് അത് ആശ്ചര്യം ആയിരുന്നു... പണ്ട് എന്റെ വീട്ടിൽ വെള്ളം കേറിയപ്പോൾ അടിപ്പിന് തീ കൊളുത്താൻ പറ്റാതെ രാവിലെ ഞാനും വീട്ടുകാരും ബ്രെഡും ശർക്കരയും തിന്നുന്നത് ഓർമ വന്നു...

"ഡാഡി ഇന്നലെ ലണ്ടനിൽ നിന്നു വിളിച്ചപ്പോൾ നിന്നെ കിടീല്ലാ എന്ന് പറയുന്നോണ്ടായർന്നു അവിടെ സേവിയർ അങ്കിലിൻന്റെ വീട്ടിൽ നിന്ന വിളിച്ചത് നിന്റെ അവിടത്തെ മാസ്റ്റർസിനെ പറ്റി എന്തോ പറയാൻ ആണ് നീ സമയം കിട്ടുമ്പോൾ അങ്ങോട്ട്‌ വിളിക്കണേ "ആഹാരം കഴിച്ചു എനിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു.... അവന്റെ അച്ഛൻ അപ്പോൾ ലണ്ടനിൽ ആണെന്നും അവന്റ മാതാ പിതാകളെ അവൻ ഡാഡി മമ്മി എന്നാണ് വിളിക്കുന്നേനും ഞാൻ മനസിലാക്കി.

"ഒക്കെ മമ്മി " എന്ന് മാത്രം ഞാൻ പറഞ്ഞു ഇറങ്ങി. "ഹാവ് അ ഗ്രേറ്റ്‌ ഡേ സ്വീറ്റ്ഹാർട്ട് " എന്ന് അവരും.... ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ പെട്ടെന്ന് ഒന്ന് ഞെട്ടി അവിടെ അജ്മൽ ഇരിക്കുന്നു... ഞാൻ പെട്ടെന്ന് തന്നെ സ്വയം തടഞ്ഞു "അയ്യോ എന്നെ തല്ലല്ലേ " എന്ന് പറഞ്ഞു

💬 Comments

View all comments