Chapter Title : Body swapping miracle [Vasu]
പോയി... " തല്ലാനോ? എന്തുവാ അളിയാ ഈ പറയുന്നേ?" അജ്മൽ ചിരിച്ചോണ്ട് പറഞ്ഞു....
അപ്പോൾ ആണ് ഞാൻ ഓർത്തത് അജ്മൽ റോഷന്റെ അടുത്ത സുഹൃത്ത് ആണെന്ന്... " ഒരുമിച്ചു പോകാം എന്ന് കരുതിയാണ് ഞാൻ വന്നത് ദാ നിന്റെ ബാഗ് വാ പോകാം " ഇതും പറഞ്ഞോണ്ട് അജ്മൽ എനിക്ക് ബാഗ് നീട്ടി... എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവൻ തന്ന ബാഗ് സ്വീകരിച്ചു... എന്നിട്ട് സ്പീഡിൽ ചെരുപ്പ് ഇട്ടു മുന്നോട്ടു നടന്നു....
ഗേറ്റ് കഴിഞ്ഞു പുറത്ത് ഇറങ്ങാൻ പോയപ്പോൾ അജ്മൽ എന്നെ വിളിച്ചു " എങ്ങോട്ട് അളിയാ പോണത് നിന്റെ കാർ ഇവിടെ കേടാകുവല്ലേ?" ഞാൻ എന്റെ മണ്ടത്തരം ഓർത്തു സ്വയം പ്രാജി എന്നിട്ട് തിരിച്ചു അങ്ങോട്ട് പോയപ്പോൾ ഞെട്ടി ഇതെന്തൊരു വണ്ടി.... ഒരു എമണ്ടൻ സാധനം മേഴ്‌സിഡസ് GLB ഇത് കാർ ആണോ അതോ ലോറി ആണോ ഞാൻ സ്വയം ചിന്തിച്ചു....
കാറിന്റെ മുന്നിൽ ഒരാൾ തൊപ്പിയും വെള്ള കുപ്പായവും ഇട്ടു എന്റെ മുന്നിലോട്ടു ഡോർ തുറന്നു വെച്ചേക്കുന്നു... ഞാൻ അത് റോഷന്റെ ഡ്രൈവർ ആണെന്ന് മനസിലാക്കി... അദ്ദേഹത്തിന്റെ മുഖ ഭാവത്തിൽ ആ വിനയം പ്രകടം ആണ്...
ഞാൻ കാറിലോട്ട് കേറി കൂടെ അജ്മലും... കാർ സ്റ്റാർട്ട് ചെയ്തു മുന്നിലോട്ട് പൊക്കൊണ്ട് ഇരിക്കുവാ ഞാൻ എന്റ ചിന്തകളിൽ മുഴുകി... എന്താണ് എനിക്ക് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്... ഇനി ഇത് എല്ലാം സ്വപ്നം ആണോ? അല്ല യാഥാർഥ്യം ആണ് പക്ഷെ എങ്ങനെ? അപ്പോൾ ആണ് അജ്മലിന്റെ സ്വരം കേട്ടു ഞാൻ ചിന്തകളിൽ നിന്നു എനികുന്നത്... " ഡാ അവൾ എന്നെ ഇന്നലെ വീണ്ടും വിളിച്ചു ആ ദേവിഷ... നിന്നെ കുറിച്ച് ഒരുപാട് ചോദിച്ചു ഞാൻ നീ കമ്മിറ്റെഡ് ആണെന്ന് പറഞ്ഞിട്ട് അവൾക് ഒരു അനക്കവും ഇല്ല " അവൻ പറയുന്നത് കേട്ടു എന്ത് പറേണം എന്ന് അറിയാതെ ഞാൻ അവനെ മിഴിച്ചു നോക്കികൊണ്ട് ഇരുന്നു....
കുറച്ചു കഴിഞ്ഞപ്പോൾ കാർ കോളേജിന്റെ മുന്നിൽ നിർത്തി ഞാൻ ഇറങ്ങി.... കോളേജിലോട്ട് നടന്നു പോകുമ്പോൾ എനിക്ക് അത് ഒരു ആശ്ചര്യബാരിതമായ
💬 Comments
View all comments