0%

Chapter Title : ബ്രഹ്മഭോഗം 4 [Master] [Climax]

Author : Master Read All Parts 1.5K

“മീര അമ്പലത്തീ പോയേക്കുവാ മോനെ”

ശബ്ദം കേട്ടു ഞാന്‍ നോക്കി; തൊട്ടയലത്തെ വീട്ടിലെ സ്ത്രീയാണ്. മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി അവരെന്നെ നോക്കി ചിരിച്ചു.

“ഇവിടുത്തെ അവളും കൂടെ പോയിട്ടൊണ്ട്‌” അവര്‍ പറഞ്ഞു.

തലയാട്ടിയശേഷം ഞാന്‍ സൈക്കിളില്‍ കയറി തിരികെ ചവിട്ടി. അമ്പലത്തിലേക്ക് പോയാലോ എന്ന ചിന്ത മസ്തിഷ്കത്തില്‍ കയറിയതും ഞാന്‍ സൈക്കിളിന്റെ ദിശമാറ്റി. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെയാണ് അമ്പലം. സന്ധ്യാപൂജയ്ക്ക് പോയതാകണം ആന്റി. അസ്തമയസൂര്യന്റെ പൊന്‍കിരണങ്ങള്‍ വീണു വര്‍ണ്ണാഭമായ നാട്ടുപാതയിലൂടെ ഞാന്‍ നീങ്ങി. ഒരു വളവ് തിരിഞ്ഞു ചെന്നപ്പോള്‍ ഞാനത് കണ്ടു; അല്‍പ്പം മുന്‍പിലായി ഒരു സ്ത്രീയുടെ ഒപ്പം പോകുന്ന ആന്റി. അമ്പലത്തിലേക്ക് പോകുന്ന വേറെയും സ്ത്രീകള്‍ അവരുടെ മുന്‍പിലായി പോകുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ ഞാന്‍ സൈക്കിളിന്റെ വേഗത വളരെ കുറച്ചു. ഒരു വയലറ്റ് ബ്ലൌസും അതെ കരയുള്ള സെറ്റ് സാരിയുമാണ് ആന്റിയുടെ വേഷം. നീണ്ടമുടി വിരിഞ്ഞ ചന്തികള്‍ വരെ ഇറങ്ങിക്കിടക്കുന്നു. നടത്തയ്ക്കനുസരിച്ച് അവ താളാത്മകമായി കയറിയിറങ്ങുന്ന നയനമനോഹരമായ കാഴ്ച എന്നെ ഹരം കൊള്ളിച്ചു. അവയ്ക്ക് മീതെ വെണ്ണ നിറമുള്ള വയറിന്റെ പിന്‍ഭാഗം ഭ്രമത്തോടെ ഞാന്‍ നോക്കി. രണ്ടു വശത്തും ഈരണ്ടു മടക്കുകള്‍ വീതമുള്ള കൊഴുത്ത, ഒതുങ്ങിയ അരക്കെട്ട്. നടക്കുമ്പോള്‍ അവ നൃത്തം ചെയ്യുന്നതുപോലെ. ആന്റിക്ക് കണ്ണുകിട്ടാതിരിക്കാന്‍ ഒപ്പം കൂട്ടിയതാണെന്ന് തോന്നുന്നു അയലത്തുകാരിയായ ആ സ്ത്രീയെ.

പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കി. ആന്റിയുടെ വെളുത്തു തുടുത്ത വയര്‍ മടക്കുകളില്‍ ആര്‍ത്തിയോടെ നോക്കി മെല്ലെ പോകുകയായിരുന്ന ഞാന്‍ വേഗം നോട്ടം മാറ്റിക്കളഞ്ഞു. അവര്‍ ആന്റിയോട്‌ എന്തോ മന്ത്രിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പരിഭ്രമിച്ചു; എന്റെ നോട്ടം അവര്‍ കണ്ടുകാണുമോ?

💬 Comments

View all comments