0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Author : Kambikathakal Read All Parts 298
ഉമ്മിമാർ ഗാസിയെ കളിയാക്കിയപ്പോൾ അവൾ പറഞ്ഞത് " ഞാൻ എന്റെ ഭായി ജാനെ മാത്രമേ കല്യാണം കഴിക്കൂ ... ഭായിജാനെ കരയിച്ച് ഇവിടെന്ന് എങ്ങോട്ടും പോവില്ല" എന്നാണ്.
"സ്വന്തം ആങ്ങള യെ കല്യാണം കഴിച്ച് അവന്റെ സങ്കടം മാറ്റാൻ നടക്കുന്ന കുഞ്ഞിപെങ്ങൾ "..... എന്ന് പറഞ്ഞ് രണ്ട് ഉമ്മി മാരും ആർത്ത് ചിരിച്ചു. ഒരിക്കൽ നിഷാപൂരിന് തൊട്ടടുത്ത നഗരമായ തൂസിലേക്ക്, ഭരണപരമായ ഒരു അതീവരഹസ്യ തീരുമാനം അവിടുത്തെ വസീറിന് കൈമാറാൻ ചക്രവർത്തി ഗാസിയെ ഏൽപിച്ചു... തൂസും, നിഷാപൂരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഏഴ് ദിവസത്തെ വഴിദൂരമുണ്ട്. ഉടവാൾ ധരിച്ച് സിൽസില എന്ന തന്റെ കാപ്പിരി ക്കുതിരയുടെ പുറത്ത് തൂസിലേക്ക് പുറപ്പെട്ട ഗാസി കണ്ണിൽ നിന്ന് മറയുന്നത് വരെ ബുദൂർ അവനെ നോക്കി കൊണ്ട് നിന്നു. ദൂരത്തേക്ക് പോയി ഗാസിയുടെ രൂപം ചെറുതായി,... ചെറുതായി.. മറയുമ്പോഴേക്കും, ബുദൂറിന്റെ കണ്ണിലെ മിഴിനീർ കണങ്ങൾ വലുതായി... വലുതായി...കാഴ്ച മറച്ച് ഭാരം താങ്ങാതെ നിലത്ത് വീണ് ചിതറിത്തെറിച്ചു കൊണ്ടിരുന്നു. കണ്ണീർ വറ്റുവോളം കരഞ്ഞു, അവൾ. ആദ്യത്തെ രണ്ട് മൂന്ന് ദിനങ്ങൾ അവൾ ഒരു വിധം തള്ളി നീക്കി.. പിന്നീടങ്ങോട്ട് അവൾ ആകെയുലഞ്ഞ് തകർന്നു.. ഭക്ഷണം വേണ്ട, കുളി നനയില്ല... തോഴിമാരെ കാണാൻ കൂട്ടാക്കുന്നില്ല ... ചോദിക്കുന്നതിനോടും പറയുന്നതിനോടും എല്ലാം ഒരു തരം ദേഷ്യം. വെള്ളവുമായി ചെന്ന പരിചാരികയുടെ കൈയ്യിലെ സ്ഫടിക കൂജ വരെ തട്ടിപ്പൊട്ടിച്ചു. ഉമ്മിമാർ നിർബന്ധിച്ചാൽ ഇത്തിരി വെള്ളമോ ചെറുപഴങ്ങളോ തിന്നാൽ ആയി. അവളുടെ ചേലും കോലവും കണ്ട് ഗാസിയെ യെ തൂസിലേക്ക് വിടേണ്ടിയിരുന്നില്ല എന്ന് ചക്രവർത്തിക്കു പോലും തോന്നി... പിന്നെ.... സാരമില്ല...

💬 Comments

View all comments