Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]
കെട്ടിച്ചു വിടേണ്ടവളല്ലേ... ശീലമാകാൻ ഇങ്ങനെ ഒരു കാരണമാകട്ടെ... എന്ന് ആശ്വസിച്ചു.
ഇടക്കിടക്ക് ഗാസിയെ ഇങ്ങനെ വിട്ട് രണ്ട് പേരുടെയും ഇത്തരം പ്രയാസങ്ങൾ പതിയെ നീക്കി എടുക്കണം എന്ന് കൂടി ഹിർക്കലും ഭാര്യമാരും കൂടി തീരുമാനിച്ചു.
ഗാസി പോയതിന്റെ ഏഴാം നാൾ രാവിലെ മുതൽ കൊട്ടാരമട്ടുപ്പാവിൽ പോയി നിന്ന് ദൂരേക്ക് മിഴി പായിച്ച് നിൽക്കുകയാണ് ബുദൂർ...
നട്ടുച്ചക്ക് കത്തി നിന്ന വെയിൽ പോലും അവൾ ചാറ്റൽമഴനനയുന്ന പോലെ നിന്ന് കൊണ്ടു...
ഉമ്മിമാരായ ശേബയും ഇഷ്താരയും ഇടക്ക് വന്ന് മട്ടുപ്പാവിൽ വെച്ച് തന്നെ നിർബന്ധിച്ച് വല്ലതും കുടിപ്പിക്കുകയും തീറ്റുകയും ചെയ്തു....
വെയിൽ ആറി.... പടിഞ്ഞാറൻ ചക്രവാളത്തിൽ, ചുവന്ന സൂര്യൻ അലിഞ്ഞിറങ്ങി എരിഞ്ഞു തീർന്നു...
ഗാസിയെ കാണാനില്ലാതെ ചെറുതായി പരക്കാൻ തുടങ്ങിയ ഇരുട്ടിൽ നിരാശയോടെ പിന്തിരിയാൻ തുടങ്ങുമ്പോഴാണ്, അകലെ .....ഒരു നേരിയ പൊടിപടലം ഉയർന്നുവോ എന്നവൾ സംശയിച്ചത്.
ആകാംക്ഷയോടെ അവൾ ഒന്ന് കൂടി ഉറ്റുനോക്കി.... ഏതിരുട്ടിലും , വേഗം കൊണ്ട് തന്നെ , തിരിച്ചറിയാൻ കഴിയുന്ന ഗാസിയുടെ കുതിര സിൽസില....
തിരതല്ലി വന്ന സന്തോഷം ആനന്ദബാഷ്പങ്ങളായി പെയ്തൊഴിയുന്ന കണ്ണുകളുമായി ശയനമുറിയിലേക്കോടി അവൾ വാതിലടച്ചു.
സിൽസിലയുടെ പുറത്ത് അവളെക്കാണാൻ ഓടി വന്നിരുന്ന ഗാസിയുടെ അവസ്ഥയും വിഭിന്നമല്ല...
പക്ഷേ ... ഏഴ് ദിവസവും ... സ്വയം ശിക്ഷണത്തിൽ മനസ്സിനെ പാകപ്പെടുത്താൻ ഉള്ള ശ്രമവും അവൻ നടത്തിയിരുന്നു.
" അവൾ തന്റെ കുഞ്ഞിപെങ്ങളാണ്...
അവളുടെ സമീപത്ത് തന്നിൽ ലൈംഗിക ചിന്തകൾ ഉണരുന്നത് സ്വയം നിയന്ത്രിക്കണം...
അവൾ തന്നെ ആഗ്രഹിക്കും വിധത്തിലാണ് പെരുമാറുന്നത് എന്നത് തന്റെ തോന്നൽ മാത്രമാണ്...
അതങ്ങനെയല്ലെങ്കിലും
അത് വളർത്താതെ താൻ ശ്രദ്ധിക്കണം.
ഇഷ്താര
💬 Comments
View all comments